എസ്എസ്എല്‍സി പരീക്ഷാഫലം നാളെ

തിരുവനന്തപുരം: ഈ വർഷത്തെ എസ്എസ്എൽസി പരീക്ഷാഫലം വെള്ളിയാഴ്ച പ്രഖ്യാപിക്കും. എസ്‌എസ്‌എൽസി ഫലത്തോടൊപ്പം റ്റിഎച്ച്എസ്എൽസി, എഎച്ച്എസ്എൽസി പരീക്ഷാഫലങ്ങളും പ്രഖ്യാപിക്കും. പകൽ മൂന്നിന് പിആര്‍ഡി ചേംബറില്‍ വച്ച് പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിയാണ് ഫലം പ്രഖ്യാപിക്കുക. ഫലപ്രഖ്യാപനത്തിനുശേഷം വൈകിട്ട് 4 മുതല്‍ എസ്എസ്എല്‍സി
പരീക്ഷാഫലം ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ പിആർഡി ലൈവ് മൊബൈല്‍ ആപ്പിലും വെബ് സൈറ്റുകളിലും ലഭിക്കും. 2964 സെന്ററുകളിലായി പരീക്ഷ എഴുതിയ 4,26,697 വിദ്യാര്‍ഥികളുടെ റിസള്‍ട്ടാണ് പ്രഖ്യാപിക്കുന്നത്.
ഫലമറിയാനുള്ള വെബ്സൈറ്റുകൾ
1. https://pareekshabhavan.kerala.gov.in
3. https://results.digilocker.kerala.gov.in
4. https://sslcexam.kerala.gov.in
6. https://results.kerala.gov.in
7. https://examresults.kerala.gov.in
8. https://results.kite.kerala.gov.in
എസ്എസ്‍എൽസി ഹിയറിങ് ഇംപയേർഡ്- http://sslchiexam.kerala.gov.in
ടിഎച്ച്എസ്എൽസി ഹിയറിങ് ഇംപയേർഡ് - http://thslchiexam.kerala.gov.in
എഎച്ച്എസ്എൽസി - http://ahslcexam.kerala.gov.in
ടിഎച്ച്എസ്എൽസി - https://thslcexam.kerala.gov.in/thslc/index.php









0 comments