print edition സ്‌പെഷ്യൽ ട്രെയിൻ പ്രഖ്യാപിച്ചു; പിൻവലിച്ചു

തിരുവനന്തപുരം : ബുധനാഴ്‌ചത്തെ ചെന്നൈ സെൻട്രൽ–കോട്ടയം സ്‌പെഷ്യൽ എക്‌സ്‌പ്രസ്(06121), കോട്ടയം–ചെന്നൈ സെൻട്രൽ സ്‌പെഷ്യൽ (06122) എന്നിവ റദ്ദാക്കിയതായി റെയിൽവേ. വേണ്ടത്ര റിസർവേഷൻ ഇല്ലാത്തതുകൊണ്ടാണ് റദ്ദാക്കിയത്. ചെന്നൈയിൽനിന്ന് വിവിധ റൂട്ടുകളിൽ പ്രഖ്യാപിച്ച അധിക സർവീസുകളും ഓടില്ല. ദീപാവലി തിരക്കിനെ തുടർന്നാണ് സ്‌പെഷ്യൽ സർവീസുകൾ പ്രഖ്യാപിച്ചത്. പ്രതീക്ഷിച്ച ട്രെയിനുകൾ പിൻവലിച്ചതോടെ റിസർവ് ചെയ്‌തവരടക്കം യാത്രക്കാർ വെട്ടിലായി.









0 comments