വിഷു ആശംസകൾ നേർന്ന്‌ സ്‌പീക്കറും ഗവർണറും

speaker and governer
വെബ് ഡെസ്ക്

Published on Apr 13, 2025, 09:19 PM | 1 min read

തിരുവനന്തപുരം: വിഷു ആശംസകൾ നേർന്ന്‌ സ്‌പീക്കർ എ എൻ ഷംസീറും ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കറും. സമഭാവനയും സ്നേഹവും സാഹോദര്യവും പുലരുമ്പോഴാണ് ഐശ്വര്യവും സമൃദ്ധിയും അർഥപൂർണമാകുന്നതെന്ന്‌ സ്‌പീക്കർ എ എൻ ഷംസീർ. അത്തരത്തിൽ അർഥപൂർണമായ വിഷു ആശംസിക്കുന്നതമായി അദ്ദേഹം പറഞ്ഞു. കാർഷികകേരളം അതിന്റെ വിളകളേയും സമൃദ്ധമായ വിളവെടുപ്പുകളേയുമാണ് കണി കാണുന്നത്. ഐശ്വര്യത്തേയും സമൃദ്ധിയേയും എല്ലാവരും ഒന്നുചേർന്ന് വരവേൽക്കുന്നു- സ്‌പീക്കർ പറഞ്ഞു.


ലോകമെമ്പാടുമുള്ള മലയാളികൾക്ക് ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ വിഷു ആശംസ നേർന്നു. വിഷുവിന്റെ ഉത്സവം സമൃദ്ധിയുടെയും സംതൃപ്തിയുടെയും ഒരുമയുടെയും ഭാവം കൊണ്ടുവരട്ടെ. പ്രകൃതി വിഭവങ്ങളെ പരിപാലിക്കാനുള്ള നമ്മുടെ ദൃഢനിശ്ചയത്തിന് ഈ വിഷു പുതിയ ഊർജം നൽകട്ടെ. ഈ ഉത്സവത്തിൽ മലയാളികൾക്ക് ഹൃദയം നിറഞ്ഞ ആശംസകൾ നേരുന്നതായും അദ്ദേഹം പറഞ്ഞു.




deshabhimani section

Related News

View More
0 comments
Sort by

Home