പി അപ്പുക്കുട്ടൻ മാസ്റ്ററുടെ നിര്യാണത്തിൽ സ്പീക്കർ എ എൻ ഷംസീർ അനുശോചിച്ചു

പയ്യന്നൂർ: പ്രമുഖ പ്രഭാഷകനും കേരള സംഗീത നാടക അക്കാദമി മുൻ സെക്രട്ടറിയുമായ പി അപ്പുക്കുട്ടൻ മാസ്റ്ററുടെ നിര്യാണത്തിൽ നിയമസഭാ സ്പീക്കർ എ എൻ ഷംസീർ അനുശോചിച്ചു. പ്രമുഖ വാഗ്മിയും കേരള സംഗീത നാടക അക്കാദമി മുൻ സെക്രട്ടറിയുമായിരുന്ന പി അപ്പുക്കുട്ടൻ മാസ്റ്ററുടെ നിര്യാണം കേരളത്തിന്റെ സാംസ്കാരിക രംഗത്തിന് തീരാനഷ്ടമാണ്.
സാംസ്കാരിക പ്രഭാഷകൻ, സാഹിത്യ നിരൂപകൻ,നാടക പ്രവർത്തകൻ,കേരള സംഗീത നാടക അക്കാദമി സെക്രട്ടറി,പുരോഗമന കലാസാഹിത്യ സംഘം മുൻ സംസ്ഥാന ജനറൽ സെക്രട്ടറി എന്നീ നിലകളിൽ അദ്ദേഹം ശ്രദ്ധേയമായ സംഭാവനകൾ നൽകി.
പി അപ്പുക്കുട്ടൻ മാസ്റ്ററുടെ വാക്കുകൾ എന്നും ചിന്തോദ്ദീപകമായിരുന്നു.സമൂഹത്തിലെ തിന്മകൾക്കെതിരെ അദ്ദേഹം നിരന്തരം സംസാരിച്ചു.സാഹിത്യത്തിലും കലയിലും അദ്ദേഹം ആഴത്തിലുള്ള അറിവ് പ്രകടിപ്പിച്ചു. കേരള സംഗീത നാടക അക്കാദമി സെക്രട്ടറി എന്ന നിലയിൽ അദ്ദേഹം കലാകാരൻമാർക്ക് മികച്ച പിന്തുണ നൽകി.
പുരോഗമന കലാസാഹിത്യ സംഘം സംസ്ഥാന ജനറൽ സെക്രട്ടറി എന്ന നിലയിൽ അദ്ദേഹം പുരോഗമന ആശയങ്ങൾ പ്രചരിപ്പിച്ചു. സാമൂഹിക പ്രതിബദ്ധതയുള്ള ഒരു കലാകാരനായിരുന്നു അദ്ദേഹം. സ്പീക്കർ പറഞ്ഞു.









0 comments