ക്ഷേമപെൻഷൻ വിതരണം തുടങ്ങി

തിരുവനന്തപുരം
ക്ഷേമപെൻഷൻ അതത് മാസംതന്നെ കൈകളിലെത്തിക്കുമെന്ന വാക്കുപാലിച്ച് സംസ്ഥാന സർക്കാർ. കേന്ദ്രസർക്കാർ സൃഷ്‌ടിച്ച സാന്പത്തിക പ്രയാസങ്ങൾക്കിടയിലും 62 ലക്ഷത്തോളം പേർക്കാണ് 1,600 രൂപ വീതം പ്രതിമാസം പെൻഷൻ എത്തിക്കുന്നത്. സെപ്‌തംബറിലെ പെൻഷൻ തുക വിതരണം വ്യാഴാഴ്‌ച തുടങ്ങി. ഇൗയാഴ്‌ചതന്നെ പൂർത്തിയാകും.
നേരത്തേയുണ്ടായിരുന്ന ഒരു ഗഡു കുടിശികയുൾപ്പെടെ രണ്ടുമാസത്തെ 3200 രൂപ ഓണത്തിന് വിതരണം ചെയ്‌തിരുന്നു. തൊട്ടടുത്ത മാസം 1600 രൂപ കൂടി കൈയിലെത്തുന്നത് വിവിധ സാമൂഹ്യസുരക്ഷാ, ക്ഷേമ പെൻഷൻ വാങ്ങുന്നവർക്കും കുടുംബങ്ങൾക്കും ആശ്വാസമാകും. സെപ്‌തംബറിലെ ക്ഷേമപെൻഷനായി 841 കോടി രൂപയാണ് സർക്കാർ അനുവദിച്ചത്. 26.62 ലക്ഷം പേർക്ക് ബാങ്ക് അക്കൗണ്ടുകളിലൂടെയും ബാക്കിയുള്ളവർക്ക് സഹകരണബാങ്കുകൾ വഴി വീടുകളിൽ നേരിട്ടും തുക എത്തിക്കുന്നു. ഈ സർക്കാർ ഇതുവരെ 42,841 കോടി രൂപയാണ് ക്ഷേമപെൻഷൻ വിതരണത്തിന് ചെലവിട്ടത്.









0 comments