തൃശൂരിൽ സ്വകാര്യ വ്യക്തിയുടെ പറമ്പിൽ നിന്നും തലയോട്ടിയും അസ്ഥികളും കണ്ടെത്തി

തൃശൂർ > തൃശൂർ എരുമപ്പെട്ടിയിൽ തലയോട്ടിയും അസ്ഥികളും കണ്ടെത്തി. കടങ്ങോടുള്ള സ്വകാര്യ വ്യക്തിയുടെ പറമ്പിൽ നിന്നുമാണ് തലയോട്ടിയും അസ്ഥികളും കണ്ടെത്തിയത്. ഇവയ്ക്ക് രണ്ടുമാസത്തെ പഴക്കമുള്ളതായാണ് വിവരം. പ്രദേശവാസികളാണ് ആദ്യം അസ്ഥികൾ കണ്ടത്. തുടർന്ന് പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു.
എരുമപ്പെട്ടി പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. മനുഷ്യന്റെ അസ്ഥികളും തലയോട്ടികളുമാണെന്ന് പ്രാഥമിക അന്വേഷണത്തിൽ തിരിച്ചറിഞ്ഞു. തലയോട്ടിയും അസ്ഥികളും വിദഗ്ധ പരിശോധനയ്ക്കായി മെഡിക്കൽ കോളേജിലേക്ക് മാറ്റി. പ്രദേശത്തുനിന്ന് കാണാതായ ഒരു വ്യക്തിയെ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.









0 comments