കായലിലേക്ക്‌ മാലിന്യം വലിച്ചെറിഞ്ഞതിന്‌ എം ജി ശ്രീകുമാറിന്‌ 25,000 പിഴ; നടപടി മന്ത്രിയുടെ ഇടപെടലിൽ

mg sreekumar
വെബ് ഡെസ്ക്

Published on Apr 03, 2025, 12:21 PM | 1 min read

കൊച്ചി: കായലിലേക്ക്‌ മാലിന്യം വലിച്ചെറിഞ്ഞതിന്‌ ഗായകൻ എം ജി ശ്രീകുമാറിന്‌ 25,000 രൂപ പിഴ. എറണാകുളത്തെ മുളകുകാട്‌ ഗ്രാമ പഞ്ചായത്താണ്‌ ഗായകന്‌ പിഴ ചുമത്തിയത്. 15 ദിവസത്തിനുള്ളിൽ എം ജി ശ്രീകുമാർ പിഴയടക്കണം.


കൊച്ചിയിലെത്തിയ വിനോദസഞ്ചാരി പകർത്തിയ വീഡിയോയിൽ എം ജി ശ്രീകുമാറിന്റെ വീട്ടിൽ നിന്ന്‌ കായലിലേക്ക്‌ മാലിന്യം വലിെച്ചെറിഞ്ഞത്‌ പതിയുകയായിരുന്നു. ഈ വീഡിയോ മന്ത്രി എം ബി രാജേഷിനെ ടാഗ്‌ ചെയ്ത്‌ പോസ്റ്റ്‌ ചെയ്യുകയും ചെയ്തു. ഇതിന്‌ മറുപടിയായി 9446700800 എന്ന നമ്പറിലേക്ക്‌ തെളിവ്‌ സഹിതം പരാതി നൽകിയാൽ നടപടിയുണ്ടാകുമെന്ന്‌ മന്ത്രി അറിയിച്ചു. ഇതിനെ തുടർന്ന്‌ പരാതി ലഭിച്ച പഞ്ചായത്ത്‌ ഉടൻ തന്നെ നടപടി കൈക്കൊണ്ടു.


ആരാണ് വീട്ടിൽ നിന്ന് മാലിന്യം വലിച്ചെറിഞ്ഞതെന്ന് വ്യക്തമായിട്ടില്ല. സംഭവത്തിൽ ഗായകൻ മറുപടി നൽകുന്ന പക്ഷം മറ്റ്‌ നടപടികൾ ആലോചിക്കുമെന്ന്‌ പഞ്ചായത്ത്‌ അധികൃതർ അറിയിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Home