അരിവാള്‍ രോഗം ബോധവൽക്കരണം ഗോത്രഭാഷയിൽ

സ്വന്തം ലേഖിക
Published on Jun 17, 2025, 12:00 AM | 1 min read
തിരുവനന്തപുരം: സിക്കിൾസെൽ രോഗത്തെക്കുറിച്ച് അവബോധം ശക്തിപ്പെടുത്താൻ ‘അറിയാം അകറ്റാം അരിവാൾകോശ രോഗം' എന്നപേരിൽ ഒരുവർഷത്തെ പ്രത്യേക ക്യാമ്പയിനുമായി ആരോഗ്യ വകുപ്പ്. പട്ടികവർഗ വികസന വകുപ്പുമായിചേർന്ന് സംഘടിപ്പിക്കുന്ന ക്യാമ്പയിന്റെ ലോഗോ മന്ത്രി വീണാ ജോർജ് പ്രകാശിപ്പിച്ചു.
സിക്കിൾസെൽ അനീമിയ രോഗബാധിതർ, ഗർഭിണികൾ, കുട്ടികൾ എന്നിവരെ സംബന്ധിച്ച് ഗോത്രഭാഷയിൽ പ്രത്യേക സന്ദേശങ്ങളും തയ്യാറാക്കും. സിക്കിൾസെൽ രോഗം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ, ചികിത്സാ കേന്ദ്രങ്ങൾ, സഹായ പദ്ധതികൾ എന്നിവയിൽ അവബോധം നൽകും.
ഗോത്രവർഗ വിഭാഗത്തിലെ സിക്കിൾസെൽ രോഗികളെ കണ്ടെത്തുന്നതിന് പ്രത്യേക സ്‌ക്രീനിങ് നടത്തുന്നുണ്ട്.
പദ്ധതിയുടെ സേവനം നിലമ്പൂർ, അട്ടപ്പാടി ബ്ലോക്കുകളിലേക്കുകൂടി വ്യാപിപ്പിച്ചു. ഈ വർഷം കണ്ണൂർ, കാസർഗോഡ്, ഇടുക്കി ജില്ലകളിലേക്കും വ്യാപിപ്പിക്കും.









0 comments