അട്ടപ്പാടിയിൽ വീട് ഇടിഞ്ഞുവീണ് സഹോദരങ്ങൾക്ക് ദാരുണാന്ത്യം

പാലക്കാട്: അട്ടപ്പാടിയിൽ വീട് ഇടിഞ്ഞുവീണ് സഹോദരങ്ങൾക്ക് ദാരുണാന്ത്യം. ആദി (7), അജ്നേഷ് (4) എന്നിവരാണ് മരിച്ചത്. അട്ടപ്പാടി കരുവാര ഉന്നതിയിലാണ് അപകടം. ബന്ധുവായ മറ്റൊരു കുട്ടിക്ക് പരിക്കേറ്റു. ആറു വയസുകാരിയായ അഭിനയയ്ക്കാണ് പരിക്കേറ്റത്.
പാതിനിർമിച്ച വീടായിരുന്നു ഇടിഞ്ഞത്. വീട്ടിൽ ആൾത്താമസമില്ല. കുട്ടികൾ കളിക്കാൻ കയറിയപ്പോഴായിരുന്നു അപകടമുണ്ടായത്.









0 comments