കപ്പലിൽ നിന്നുവീണ അപകടകരമായ കാർ​ഗോ അറബിക്കടലിൽ; ജാ​ഗ്രത മുന്നറിയിപ്പ്

cargo danger
വെബ് ഡെസ്ക്

Published on May 24, 2025, 05:41 PM | 1 min read

തിരുവനന്തപുരം: അറബിക്കടലിൽ 70കിലോമീ അകലെ കേരള തീരത്ത് നിന്നും അൽപം അകലെയായി കപ്പിലിൽ നിന്നും അപകടകരമായ വസ്തുക്കൾ അടങ്ങിയ 8 കണ്ടെയ്നറുകൾ വെള്ളത്തി‍ൽ പതിച്ചതായി ദുരന്ത നിവാരണ സേന. കാർ​ഗോയിൽ എന്താണെന്ന കാര്യത്തിൽ ഇപ്പോഴും സ്ഥിരീകരണമായിട്ടില്ല. കേരള തീരത്ത് ഈ കണ്ടെയ്നറും ഇതുമായി ബന്ധപ്പെട്ട എണ്ണയും വന്ന് അ‌ടിയാനുള്ള സാധ്യത നിലനിൽക്കുന്നുണ്ട്. ഈ സാഹചര്യത്തിൽ പൊതുജനം ഒരു തരത്തിലും കണ്ടെയ്നറുകൾക്കടുത്തേക്ക് പോകുകയോ കണ്ടെയ്നറിൽ സ്പർശിക്കുകയോ ചെയ്യരുതെന്ന് ദുരന്ത നിവാരണ സേനയും കോസ്റ്റ് ​ഗാർഡും അറിയിച്ചു,


ചിലയിടങ്ങളിലെങ്കിലും എണ്ണപ്പാട വന്നടിയാൻ സാധ്യതയുണ്ട്. ഇത് സംബന്ധിച്ച് കോസ്റ്റ്കാർഡ് വിവരം നൽകുന്നതാണ്. കണ്ടെയ്നറിനുള്ളിൽ എന്തെല്ലാം വസ്തുക്കളാണുള്ളതെന്ന് അറിയാൻ സാധിച്ചിട്ടില്ല. നിലവിൽ എണ്ണയുള്ളതിനാൽ തീരത്ത് കാണുന്ന കാർ​ഗോ പോലെ കരയ്ക്കടിഞ്ഞ ഒരു വസ്തുവും സ്പർശിക്കരുതെന്നും എത്രയും പെട്ടെന്ന് അടുത്തുള്ള പൊലീസ് സ്റ്റേഷനിലോ 112 നമ്പറിലോ അറിയിക്കണമെന്നും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി മെമ്പർ സെക്രട്ടറി ഡോക്ടർ ശേഖർ കുര്യാക്കോസ് അറിയിച്ചു.




deshabhimani section

Related News

View More
0 comments
Sort by

Home