കപ്പൽ അപകടം; കണ്ടെയ്‌നറിൽ എന്താണുള്ളതെന്ന് ഇപ്പോൾ പറയാൻ കഴിയില്ല, ജാഗ്രത പാലിക്കണം: മന്ത്രി

കൊച്ചി: അറബിക്കടലിൽ അപകടത്തിൽപ്പെട്ട കപ്പലിൽ ഉണ്ടായിരുന്ന കണ്ടെയ്‌നറിൽ എന്താണുണ്ടായിരുന്നതെന്ന് ഇപ്പോൾ പറയാൻ സാധിക്കില്ലെന്ന് തുറമുഖ വകുപ്പ് മന്ത്രി വി എൻ വാസവൻ. വിശദമായ പരിശോധന കഴിഞ്ഞാൽ മാത്രമേ ഇതെന്താണ് മനസിലാവുകയുള്ളൂ എന്നും മന്ത്രി പറഞ്ഞു.
കൊച്ചിയിൽ നിന്ന് 38 നോട്ടിക്കൽ മൈൽ അകലെ (70 കിലോ മീറ്റർ) എംഎൽസി എൽസ എന്ന ഷിപ്പിൽ നിന്നാണ് കണ്ടെയ്‌നർ കടലിൽ വീണത്. കണ്ടെയ്‌നറിൽ എന്താണുണ്ടായിരുന്നതെന്ന് വ്യക്തമല്ല. അത് എന്താണെന്ന് പരിശോധിക്കുന്നതിനായി നടപടികൾ എടുത്തിട്ടുണ്ട്. ഈ പരിശോധന കഴിഞ്ഞ് റിപ്പോർട്ട് കിട്ടിയാൽ മാത്രമേ ആധികാരികമായി കണ്ടെയ്‌നറിൽ എന്താണുള്ളതെന്ന് പറയാൻ കഴിയുകയുള്ളൂ.– മന്ത്രി പറഞ്ഞു.
നാവിക സേന, ഡിസാസ്‌റ്റർ മാനേജ്‌മെന്റ്, കോസ്റ്റൽ ഗാർഡ് തുടങ്ങി ബന്ധപ്പെട്ട വകുപ്പുകളെല്ലാം സംഭവ സ്ഥലത്തേക്ക് പോയിട്ടുണ്ട്. അപകടം നടന്ന ഭാഗത്ത് മത്സ്യബന്ധനം നടത്തുന്നവരും പരിസര പ്രദേശത്തുള്ള ജനങ്ങളും ജാഗ്രത പാലിക്കണമെന്ന നിർദേശം കൈമാറിയിട്ടുമുണ്ട്.– മന്ത്രി കൂട്ടിച്ചേർത്തു.
Related News
കപ്പൽ പൂർണമായി മുങ്ങിയിട്ടില്ലെന്ന് വിവരം, 21 പേരെ രക്ഷപ്പെടുത്തി
കപ്പൽ പൂർണമായി കടലിൽ മുങ്ങിയിട്ടില്ലെന്നാണ് പുറത്തുവരുന്ന വിവരം. നേവിയുടേയും കോസ്റ്റ് ഗാർഡിന്റെയും ഭാഗത്ത് നിന്നും സംയോജിതമായ ഇടപെടലിൽ അപകടത്തിൽപ്പെട്ട 21 പേരെ രക്ഷപ്പെടുത്തിയതായും വിവരമുണ്ട്. മൂന്ന് പേരെയാണ് ഇനി രക്ഷപ്പെടുത്താനുള്ളത്.
20 ഫിലിപ്പെെൻ സ്വദേശികൾ, രണ്ട് ഉക്രെെൻ സ്വദേശികൾ, ജോർജിയയിൽ നിന്നും ഒരാൾ എന്നിങ്ങനെ 24 പേരാണ് കപ്പലിലുള്ളത്. റഷ്യൻ സ്വദേശിയാണ് കപ്പലിന്റെ ക്യാപ്റ്റൻ.









0 comments