എമ്പുരാനിലുള്ളത് നടന്ന കാര്യങ്ങൾ: ഷീല

കോഴിക്കോട്: എമ്പുരാൻ സിനിമയിലുള്ളത് നടന്ന കാര്യങ്ങളാണെന്നും മാങ്ങയുള്ള മാവിലേ കല്ലെറിയൂവെന്നും നടി ഷീല പറഞ്ഞു. ഒട്ടേറെ പേരുടെ അധ്വാനമുള്ള ചിത്രമാണിത്. മലയാളത്തിൽ ഇന്നേവരെ കണ്ടിട്ടില്ലാത്ത വിധം ഹോളിവുഡ് അനുഭവം നൽകാൻ സംവിധായകനായ പൃഥ്വിരാജിന് സാധിച്ചു.
വിമർശങ്ങൾ കൂടുന്നത് ചിത്രത്തിന് പബ്ലിസിറ്റിയായി മാറുകയാണ്. കാലം മാറുന്നതിനനുസരിച്ച് കാഴ്ചപ്പാടുകളിലും മാറ്റം വരണമെന്നും എന്നും മാറാത്തത് മാറ്റം മാത്രമാണെന്നും ഷീല വാർത്താസമ്മേളനത്തിൽ പറഞ്ഞു.









0 comments