പത്തനംതിട്ടയില്‍ യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ബിജെപിയിൽ ചേർന്നു

അഖിൽ ഓമനക്കുട്ടനെ ബിജെപി നേതാക്കള്‍ സ്വീകരിക്കുന്നു
പത്തനംതിട്ട: യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി അഖിൽ ഓമനക്കുട്ടൻ ബിജെപിയിൽ ചേർന്നു. പത്തനംതിട്ട ജില്ലാ ജനറൽ സെക്രട്ടറിയുമാണ് അഖിൽ. തെരഞ്ഞെടുപ്പിൽ കോൺഗ്രസ് അവഗണിച്ചു എന്ന് ആരോപിച്ചാണ് അഖിൽ പാർടിവിട്ടത്. പത്തനംതിട്ടയിലെ കോൺഗ്രസിന്റെ പ്രമുഖ നേതാവായിരുന്നു അഖിൽ.
കഴിഞ്ഞ ദിവസങ്ങളിലും നിരവധി കോൺഗ്രസ് നേതാക്കൾ രാജിവെച്ചിരുന്നു. തമ്മിലടിയെ തുടർന്ന് ജില്ലാ പഞ്ചായത്തിലേക്കടക്കം ഒരു തദ്ദേശസ്ഥാപനത്തിലെയും സ്ഥാനാർഥികളെ പ്രഖ്യാപിക്കാൻ യുഡിഎഫിനായിട്ടില്ല. പ്രശ്നപരിഹാരത്തിനായി ചൊവ്വാഴ്ച ചേർന്ന കോൺഗ്രസ് കോർകമ്മിറ്റിയോഗവും അലസിപ്പിരിഞ്ഞിരുന്നു.








0 comments