ആർഎസ്എസ് പ്രവർത്തകൻ കോൺഗ്രസ് സ്ഥാനാർഥി; പാറശാലയിൽ പ്രതിഷേധം

പാറശാല: പാറശാലയിൽ യുഡിഎഫ് സ്ഥാനാർഥിയായി കൈപ്പത്തി ചിഹ്നത്തിൽ മത്സരിക്കുന്നത് ആർഎസ്എസ് പ്രവർത്തകൻ. പാറശാല പഞ്ചായത്തിലെ മുറിയത്തോട്ടം വാർഡിലാണ് കാൽനൂറ്റാണ്ടായി ആർഎസ്എസിന്റെ സജീവ പ്രവർത്തകനായ ബേബികുമാർ കോൺഗ്രസ് സ്ഥാനാർഥിയായി മത്സരിക്കുന്നത്. 2020ലെ തദ്ദേശ തെരഞ്ഞെടുപ്പിൽ എൽഡിഎഫിനായിരുന്നു വിജയം. രണ്ടാംസ്ഥാനത്തായിരുന്നു ബിജെപി. വാർഡ് പിടിച്ചെടുക്കാൻ ലക്ഷ്യമിട്ടാണ് കോൺഗ്രസ് സ്വന്തംപാർടിക്കാരെ മാറ്റിനിർത്തി ആർഎസ്‌എസുകാരന് സ്ഥാനാർഥിത്വം നൽകിയത്.
ഒരു വിഭാഗം നേതാക്കളുടെ തീരുമാനത്തിൽ മറ്റു കോൺഗ്രസുകാർ പ്രതിഷേധവുമായി രംഗത്തെത്തി. എൻഡിഎ സ്ഥാനാർഥിയും വാർഡിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിനുണ്ട്. ആർഎസ്എസ് നൂറാം വാർഷികത്തിൽ പാറശാലയിൽ സംഘടിപ്പിച്ച പദസഞ്ചലനത്തിൽ മുറിയത്തോട്ടം ശാഖയിൽനിന്ന് ഗണവേഷത്തിൽ ബേബികുമാർ പങ്കെടുത്തിരുന്നു. ഗണവേഷത്തിൽ നിൽക്കുന്ന ഫോട്ടോ നവമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
പ്രചാരണരംഗത്ത് സജീവമായ ബേബികുമാർ ഇപ്പോഴും ആർഎസ്എസ് അനുകൂല പോസ്റ്ററുകളും നവമാധ്യമങ്ങളിൽ പങ്കുവയ്‌ക്കുന്നു.








0 comments