ഷെയർ ട്രേഡിങ് തട്ടിപ്പ്: 55 ലക്ഷം രൂപ തട്ടിയ പ്രതി അറസ്റ്റിൽ

share trading scam
വെബ് ഡെസ്ക്

Published on Sep 21, 2025, 09:36 PM | 1 min read

കോട്ടയം: ഷെയർ ട്രേഡിങ്ങിലൂടെ ഉയർന്ന ലാഭം വാഗ്ദാനം ചെയ്ത് 55 ലക്ഷത്തിലധികം രൂപ തട്ടിയെടുത്ത കേസിൽ പ്രതി അറസ്റ്റിൽ. കോട്ടയം രാമപുരം സ്വദേശിയുടെ പരാതിയിൽ കോഴിക്കോട് നടുവണ്ണൂർ സ്വദേശിയായ ചെറിയപറമ്പിൽ സുബൈർ (48) ആണ് കോട്ടയം സൈബർ ക്രൈം പോലീസിന്റെ പിടിയിലായത്.


മെയ് മാസത്തിലാണ് കേസിനാസ്പദമായ സംഭവം. ഷെയർ ട്രേഡിങ്ങിൽ പണം നിക്ഷേപിച്ചാൽ വലിയ ലാഭം നേടാമെന്ന് പറഞ്ഞു വിശ്വസിപ്പിച്ചാണ് പണം തട്ടിയത്. പലതവണകളായി പല അക്കൗണ്ടുകളിലേക്കായി 55,39,222 രൂപയാണ് വാങ്ങിയെടുത്തത്. പണം നഷ്ടപ്പെട്ടതിനെ തുടർന്ന് ഏഴാച്ചേരി സ്വദേശി രാമപുരം പോലീസ് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു.


തട്ടിപ്പിന്റെ ഗൗരവം കണക്കിലെടുത്ത് കോട്ടയം ജില്ലാ പൊലീസ് മേധാവിയുടെ പ്രത്യേക നിർദ്ദേശപ്രകാരം കേസിന്റെ തുടരന്വേഷണം കോട്ടയം സൈബർ ക്രൈം പോലീസിന് കൈമാറുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതിയെ കോഴിക്കോട് നിന്ന് പിടികൂടിയത്. അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കുകയും തുടർന്ന് റിമാൻഡ് ചെയ്യുകയും ചെയ്തു.




deshabhimani section

Related News

View More
0 comments
Sort by

Home