എസ്എഫ്ഐഒയുടെ നീക്കം രാഷ്ട്രീയമായി നേരിടും: മന്ത്രി പി രാജീവ്

മധുര : സിഎംആർ എൽ വിഷയത്തിൽ എസ്എഫ്ഐഒയുടെ രാഷ്ട്രീയ നീക്കം രാഷ്ട്രീയമായി നേരിടുമെന്ന് വ്യവസായ നിയമ മന്ത്രി പി രാജീവ്. രാഷ്ട്രീയ പ്രേരിത ഹർജിയിൽ ഡൽഹി ഹൈക്കോടതിയുടെ തീരുമാനം വരും മുമ്പാണ് തിടുക്കത്തിൽ പ്രോസിക്യൂഷന് അനുമതി നൽകിയത്. മുഖ്യമന്ത്രിയോ സർക്കാരോ വിവാദ കമ്പനിക്ക് വഴിവിട്ടോ അല്ലാതെയോ ആനുകൂല്യമൊന്നും നൽകിയിട്ടില്ലെന്ന് നാല് കോടതികൾ വ്യക്തമാക്കിയ വിഷയമാണിത്. തിരുവനന്തപുരം, മൂവാറ്റുപുഴ, കോട്ടയം വിജിലൻസ് കോടതികളും കേരള ഹൈക്കോടതിയും മുഖ്യമന്ത്രിക്കും സർക്കാരിനും ക്ലീൻ ചിറ്റ് നൽകിയിട്ടുണ്ട്. മുഖ്യമന്ത്രിയെ കുടുക്കാനുള്ള നീക്കം പരാജയപ്പെട്ടപ്പോൾ മകൾ ആയിപ്പോയെന്ന പേരിൽ വീണയ്ക്കെതിരെ കേസെടുത്തിരിക്കയാണ്. കേന്ദ്രത്തിൻ്റെ രാഷ്ട്രീയ നീക്കം ജനങ്ങൾ തിരിച്ചറിയുമെന്നും പി രാജീവ് പ്രതികരിച്ചു.









0 comments