കോന്നി മെഡി. കോളേജ് എസ്എഫ്ഐ തിരിച്ചു പിടിച്ചു; മിന്നും വിജയം

പത്തനംതിട്ട: കേരള ആരോഗ്യ ശാസ്ത്ര സർവകലാശാലയ്ക്ക് കീഴിലെ കോളേജ് യൂണിയൻ തെരഞ്ഞെടുപ്പിൽ എസ്എഫ്ഐക്ക് തകർപ്പൻ വിജയം. കഴിഞ്ഞ തവണ നഷ്ടപ്പെട്ട കോന്നി ഗവ. മെഡിക്കൽ കോളേജ് ഉൾപ്പടെ പത്തനംതിട്ട ജില്ലയിൽ തെരഞ്ഞെടുപ്പ് നടന്ന മുഴുവൻ കോളേജിലും എസ്എഫ്ഐ വിജയിച്ചു.
കഴിഞ്ഞ തവണ നഷ്ടപ്പെട്ട കോന്നി ഗവ. മെഡിക്കൽ കോളേജ്. 'നിഷ്പക്ഷതയുടെ നിശബ്ദതയല്ല, നിലപാടുകളുടെ സമരമാണ് വിദ്യാർഥിത്വം' എന്ന മുദ്രാവാക്യമുയർത്തിയാണ് ഇത്തവണ എസ്എഫ്ഐ തെരഞ്ഞെടുപ്പിനെ നേരിട്ടത്. സീതത്തോട് ഗവ. നഴ്സിങ് കോളേജ്, ചുട്ടിപ്പാറ എസ്എംഇ എന്നിവിടങ്ങളിൽ എസ്എഫ്ഐ യൂണിയൻ വിജയിച്ചു. ജില്ലയിലെ കലാലയങ്ങളിൽ എസ്എഫ്ഐക്ക് വോട്ട് നൽകി വിജയിപ്പിച്ച പ്രബുദ്ധരായ വിദ്യാർഥികളെ ജില്ലാ സെക്രട്ടറി അനന്ദു മധു, പ്രസിഡന്റ് എം കിരൺ എന്നിവർ അഭിവാദ്യം ചെയ്തു.









0 comments