കാവിവൽക്കരണത്തിന് താക്കീത്: പ്രതിഷേധക്കൊടുങ്കാറ്റായി യുവത


സ്വന്തം ലേഖകൻ
Published on Jul 11, 2025, 07:07 AM | 1 min read
തിരുവനന്തപുരം
: താൽക്കാലിക വിസിമാരെ ഉപയോഗിച്ച് ഉന്നതവിദ്യാഭ്യാസ മേഖലയെ കാവിവൽക്കരിക്കാനുള്ള സംഘപരിവാർ ശ്രമങ്ങൾക്കെതിരെ സംസ്ഥാനത്ത് വിദ്യാർഥികളും യുവജനങ്ങളും ഒറ്റക്കെട്ടായി തെരുവിലിറങ്ങി. തലസ്ഥാനത്ത് രാജ്‌ഭവനും ജില്ലാ കേന്ദ്രങ്ങളിൽ കേന്ദ്രസർക്കാർ ഓഫീസുകൾക്കും മുമ്പിൽ നടന്ന പ്രതിഷേധങ്ങൾ, സർവകലാശാലകൾ ആർഎസ്‌എസിന് ശാഖ നടത്താനുള്ള കളിസ്ഥലമല്ലെന്ന മുന്നറിയിപ്പായി.
ജനാധിപത്യവും മതനിരപേക്ഷതയും എന്തുവിലകൊടുത്തും സംരക്ഷിക്കുമെന്ന പ്രഖ്യാപനവുമായി നൂറുകണക്കിന് വിദ്യാർഥികളും യുവജനങ്ങളും തെരുവിലിറങ്ങി മുദ്രാവാക്യമുയർത്തി.
നിയമവിരുദ്ധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന കേരളസർവകലാശാല താൽക്കാലിക വിസി മോഹനൻ കുന്നുമ്മലിനും, അദ്ദേഹത്തിന്റെ ചട്ടുകമായി പ്രവർത്തിച്ച സിസ തോമസിനും കേരളയുവത്വം ഒറ്റക്കെട്ടായി ചുട്ട മറുപടി നൽകി. എസ്‌എഫ്‌ഐ ആഹ്വാനപ്രകാരം പഠിപ്പുമുടക്കിയ വിദ്യാർഥികൾ രാജ്‌ഭവനുമുന്നിൽ പ്രതിഷേധിച്ചു. അഖിലേന്ത്യ പ്രസിഡന്റ് ആദർശ് എം സജി, സംസ്ഥാന പ്രസിഡന്റ് എം ശിവപ്രസാദ്, കേന്ദ്ര കമ്മിറ്റി അംഗം ടോണി കുര്യാക്കോസ് എന്നിവർ സംസാരിച്ചു.
ഡിവൈഎഫ്‌ഐയും എഐവൈഎഫും കേരള സർവകലാശാല ആ സ്ഥാനത്തേക്ക് മാർച്ച് നടത്തി. ഡിവൈഎഫ്ഐ നടത്തിയ മാർച്ച് സംസ്ഥാന സെക്രട്ടറി വി കെ സ നോജ് ഉദ്ഘാടനം ചെ യ്തു. എഐവൈഎഫ് മാർച്ചിന് ജില്ലാ പ്രസിഡന്റ് കണ്ണൻ എസ് ലാൽ, സെക്രട്ടറി ആദർശ് കൃഷ് ണ എന്നിവർ നേതൃത്വം നൽകി. പൊലീസ് നിരവധി തവണ പ്രതിഷേധക്കാർക്കുനേരെ ജലപീരങ്കി പ്രയോഗിച്ചു. സർവകലാശാലയ്ക്കുള്ളിൽ പ്രതിഷേധിച്ച എഐഎസ്‌എഫ് പ്രവർത്തകരെ പൊലീസ് അറസ്റ്റുചെയ്ത് നീക്കി. സംസ്ഥാന പ്രസിഡന്റ് വി പിൻ എബ്രഹാം, സെക്രട്ടറി അധിൻ എന്നിവർ നേതൃത്വം നൽകി.









0 comments