സ്ഥിരം വി സിയെ നിയമിക്കണം, ഇയർ ഔട്ട് ഒഴിവാക്കണം; കെടിയുവിൽ എസ്എഫ്ഐ പ്രതിഷേധം

തിരുവനന്തപുരം: കാവിവത്കരണത്തിനും വിദ്യാർഥിദ്രോഹ നടപടികൾക്കുമെതിരെ സാങ്കേതിക സർവകലാശാലയിൽ എസ്എഫ്ഐ പ്രതിഷേധം. സർവകലാശാലയിൽ സ്ഥിരം വൈസ് ചാൻസറെ നിയമിക്കണം, ഇയർ ഔട്ട് സമ്പ്രദായം ഒഴിവാക്കണം, സംഘപരിവാർ അജണ്ട നടപ്പിലാക്കാനുള്ള നീക്കങ്ങൾ അവസാനിപ്പിക്കണം തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം.
പ്രകടനമായെത്തിയ പ്രവർത്തകർ സർവകലാശാല കാമ്പസിനുള്ളിൽ കയറി. എസ്എഫ്ഐ സംസ്ഥാന പ്രസിഡന്റ് എം ശിവപ്രസാദ്, സെക്രട്ടറി പി എസ് സഞ്ജീവ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിഷേധം. താൽകാലിക വി സിയുടെ മുറി പ്രവർത്തകർ ഉപരോധിച്ചു. താൽകാലിക വി സി രാജിവെക്കണമെന്നും വിദ്യാർഥി വിരുദ്ധ നടപടികൾ അവസാനിപ്പിക്കണമെന്നും എസ്എഫ്ഐ നേതാക്കൾ ആവശ്യപ്പെട്ടു.
സർവകലാശാലയുടെ പ്രവർത്തനങ്ങളാകെ സ്തംഭിപ്പിച്ച താൽകാലിക വി സി നടപടികൾക്കുള്ള താക്കീതായി വിദ്യാർഥി സമരം. നിലവിൽ വിദ്യാർഥികളുടെ സർട്ടിഫിക്കറ്റുകൾ നൽകാനാകുന്നില്ല. റിസൾട്ട് നൽകുന്ന വെബ് പോർട്ടലിന്റെ പണം പോലും നൽകിയിട്ടില്ല. എന്നാൽ സംഘപരിവാറിന് വഴിപ്പെട്ട് ക്രമവിരുധ നടപടികളും താൽകാലിക വി സി നടപ്പിലാക്കി. ഇതോടെയാണ് ശക്തമായ പ്രക്ഷോഭവുമായി മുന്നോട്ടുപോകാൻ എസ്എഫ്ഐ തീരുമാനിച്ചത്.









0 comments