ഇരയോടൊപ്പം കരയാനും വേട്ടക്കാരനൊപ്പം കേക്ക് മുറിക്കാനും വെമ്പൽ കൊള്ളുന്ന ഇടയന്മാർ കരുതിയിരിക്കുന്നത് നല്ലത്: ആദർശ് എം സജി

തിരുവനന്തപുരം: ഇരയോടൊപ്പം കരയാനും വേട്ടക്കാരനോടൊപ്പം കേക്ക് മുറിക്കാനും വെമ്പൽ കൊള്ളുന്ന ഇടയന്മാർ കരുതിയിരിക്കുന്നത് നല്ലതാണെന്ന് എസ്എഫ്ഐ അഖിലേന്ത്യാ പ്രസിഡന്റ് ആദർശ് എം സജി. ഛത്തീസ്ഗഡിൽ മലയാളി കന്യാസ്ത്രീകളുടെ അറസ്റ്റ് സംബന്ധിച്ച് പ്രതികരിക്കുകയായിരുന്നു ആദർശ്.
ഭരണകൂടഭീകരത നടപ്പാക്കുമ്പോൾ അതിനെതിരെ സംസാരിക്കുകയും എന്നാൽ മറുവശത്ത് രാഷ്ടീയ താൽപര്യമനുസരിച്ച് അതേ ആളുകളെ പിന്തുണക്കുകയും ചെയ്യുന്ന യുദാസുകളെ തിരിച്ചറിയണമെന്നും ആദർശ് പറഞ്ഞു.
നിങ്ങളെ കാണുമ്പോൾ മതേതരത്വത്തിനൊപ്പം നിൽക്കുന്ന വിശ്വാസികൾക്ക് ഒറ്റുകാരനായ യൂദാസിനെപ്പോലെ തോന്നാൻ ഇടവരാതെ നോക്കണം.മടിയിൽ കനമുള്ളവനേ വഴിയിൽ പേടിക്കേണ്ടതുള്ളൂ. കനമുള്ളവർ പേടിക്കേണ്ടി വരും, വിധേയപ്പെടേണ്ടി വരുമെന്നും ആദർശ് കുറിച്ചു.









0 comments