പെണ്‍കുട്ടിക്കു നേരെ ലൈംഗികാതിക്രമം : മധ്യവയസ്‌കന്‍ അറസ്റ്റില്‍

കൊച്ചി: നടുറോഡില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്കു നേരെ ലൈംഗികാതിക്രമം നടത്തിയ കേസില്‍ മധ്യവയസ്‌കന്‍ അറസ്റ്റില്‍.പെരുമ്പാവൂരിലാണ് സംഭവം.വലിയകുളം സ്വദേശി രാജനാണ് അറസ്റ്റിലായത്. പെണ്‍കുട്ടി തനിച്ച് റോഡിലൂടെ നടന്നുപോകുമ്പോള്‍ പ്രതി കടന്നുപിടിക്കുകയായിരുന്നുവെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.
അതേസമയം, അടൂരില്‍ പിതാവിനെ മര്‍ദ്ദിച്ച മകനും ഭാര്യക്കുമെതിരെ പോലീസ് കേസെടുത്തു. അടൂര്‍ സ്വദേശി തങ്കപ്പനാണ് പൈപ്പ് കൊണ്ടും വടി കൊണ്ടും മര്‍ദനമേറ്റത്. തങ്കപ്പന്റെ ഇളയ മകന്‍ സിജുവിനും ഭാര്യ സൗമ്യക്കുമെതിരെയാണ് പോലീസ് കേസെടുത്തത്. സിജുവിന്റെ വീട്ടിലേക്ക് തങ്കപ്പന്‍ കയറി ചെല്ലുന്നെന്ന് ആരോപിച്ചാണ് ഇരുവരും ചേര്‍ന്ന് മര്‍ദിച്ചതെന്നാണ് എഫ്‌ഐആറില്‍ പറയുന്നത്.









0 comments