കലാമണ്ഡലത്തിൽ വിദ്യാർഥിനികൾക്ക് നേരെ ലൈംഗികാതിക്രമമെന്ന് പരാതി; അധ്യാപകനെതിരെ കേസ്

തൃശൂർ: കലാമണ്ഡലത്തിൽ വിദ്യാർഥിനികൾക്ക് നേരെ ലൈംഗികാതിക്രമമെന്ന് പരാതി. സംഭവത്തിൽ കലാമണ്ഡലം അധ്യാപകനെതിരെ പോക്സോ കേസ് രജിസ്റ്റർ ചെയ്തു. ദേശമംഗലം സ്വദേശി കനകകുമാറിനെതിരെയാണ് ചെറുതുരുത്തി പൊലീസ് കേസെടുത്തത്. കനകകുമാറിനെതിരെ വിദ്യാർഥികൾ നേരത്തെ വൈസ് ചാൻസിലർക്ക് പരാതി നൽകിയിരുന്നു. തുടർന്ന് അധ്യാപകനെ സസ്പെൻഡ് ചെയ്തിരുന്നു. വൈസ് ചാൻസിലർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ആണ് പൊലീസ് കേസെടുത്തിരിക്കുന്നത്.









0 comments