പതിനാറുകാരന് നേരെ ലൈംഗികാതിക്രമം: 9 പേർ റിമാൻഡിൽ; മുസ്ലിം യൂത്ത്‌ ലീഗ്‌ നേതാവ് ഒളിവിൽ

rape
വെബ് ഡെസ്ക്

Published on Sep 16, 2025, 10:10 PM | 1 min read

തൃക്കരിപ്പൂർ (കാസർകോട്): ഗേ ഡേറ്റിങ് ആപ്പിലൂടെ വലയിലാക്കിയ പതിനാറുകാരനെ ലൈംഗികാതിക്രമത്തിനിരയാക്കിയ സംഭവത്തിൽ മുസ്ലിം യൂത്ത്‌ ലീഗ്‌ നേതാവ് ഒളിവിൽ. തൃക്കരിപ്പൂർ വടക്കുമ്പാട്ടെ സിറാജ് (46) ആണ്‌ ഒളിവിൽ പോയത്‌. ഇയാൾക്കായി തെരച്ചിൽ ഊർജിതമാക്കി. യൂത്ത് ലീഗിന്റെ തൃക്കരിപ്പൂർ പഞ്ചായത്ത്‌ ഭാരവാഹിയാണിയാൾ. വീട്ടിൽ പൊലീസ് അന്വേഷിച്ചെത്തുന്നതിന്‌ മുമ്പ് ഇയാൾ മുങ്ങുകയായിരുന്നു. ഇയാളുടെ രണ്ട് മൊബൈൽ ഫോണും സ്വിച്ച് ഓഫാണ്.


മുസ്ലിം യൂത്ത്‌ ലീഗ്‌ നേതാവ് ഉൾപ്പെടെ 16 പേരാണ് പ്രതികൾ. പോക്‌സോ വകുപ്പുകൾ പ്രകാരം രജിസ്‌റ്റർ ചെയ്‌ത കേസിൽ അറസ്‌റ്റിലായ ഒമ്പത് പേരെ റിമാൻഡ്‌ ചെയ്‌തു. കാസർകോട്‌ ചന്തേര പൊലീസ് സ്റ്റേഷൻ പരിധിയിലെ 16 വയസുള്ള ഒമ്പതാം ക്ലാസ്‌ വിദ്യാർഥിയാണ്‌ പീഡനത്തിന്‌ ഇരയായത്‌. കാസർകോട്‌, കണ്ണൂർ, കോഴിക്കോട്‌ ജില്ലകളിലുള്ളവർ പ്രതിപ്പട്ടികയിലുണ്ട്‌. 15 കേസുകളാണ്‌ ഇതുമായി ബന്ധപ്പെട്ട്‌ പൊലീസ്‌ രജിസ്‌റ്റർ ചെയ്‌തത്‌.


ബേക്കൽ എഇഒ പടന്നക്കാട്ടെ സൈനുദ്ദീൻ (52), ആർപിഎഫ് ജീവനക്കാരൻ എരവിലെ ചിത്രരാജ് (48), കൊടക്കാട്‌ വെള്ളച്ചാലിലെ സുകേഷ് (30), വടക്കേ കൊവ്വലിലെ റയീസ് (40), കാരോളത്തെ അബ്‌ദുൾ റഹിമാൻ (55), ചന്തേരയിലെ അഫ്‌സൽ (23), പടന്നക്കാട്ടെ റംസാൻ (65), ചെമ്പ്രകാനത്തെ നാരായണൻ (60), ചീമേനിയിലെ ഷിജിത്ത് (30) എന്നിവരാണ്‌ അറസ്‌റ്റിലായത്‌. പ്രതികളെ ഹൊസ്ദുർഗ് മജിസ്ട്രേറ്റ് കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.


​ഗ്രെയിന്റർ എന്ന ഡേറ്റിങ് ആപ്‌ വഴിയാണ്‌ പ്രതികൾ കുട്ടിയുമായി ബന്ധം സ്ഥാപിച്ചത്‌. 18 വയസ്‌ പൂർത്തിയായതായി വ്യാജമായി രേഖപ്പെടുത്തിയാണ്‌ കുട്ടി ഡേറ്റിങ് ആപിൽ പ്രവേശിച്ചത്‌. രണ്ടുവര്‍ഷമായി പ്രതികളിൽനിന്ന് പീഡനമേൽക്കേണ്ടിവന്നുവെന്ന് കുട്ടി ചൈൽഡ്‌ ലൈൻ പ്രവർത്തകരോട്‌ വെളിപ്പെടുത്തി. ഗൂഗിൾപേയിലൂടെ പണമിടപാട്‌ നടത്തിയതായും പൊലീസ്‌ കണ്ടെത്തി.



deshabhimani section

Related News

View More
0 comments
Sort by

Home