ലൈംഗികാതിക്രമ കേസ്: ബാലചന്ദ്രമേനോന് മുൻകൂർ ജാമ്യം

കൊച്ചി: ലൈംഗികാതിക്രമ കേസിൽ നടനും സംവിധായകനുമായ ബലചന്ദ്രമേനോന് ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചു. ആലുവ സ്വദേശിയായ നടി നൽകിയ പരാതിയിൽ രജിസ്റ്റർ ചെയ്ത കേസിലാണ് ജാമ്യം അനുവദിച്ചത്. തിരുവനന്തപുരം കന്റോൺമെന്റ് പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണനാണ് ജാമ്യം അനുവദിച്ച് ഉത്തരവിട്ടത്. പരാതി നൽകാൻ 17 വർഷം വൈകിയതടക്കം കണക്കിലെടുത്താണ് നടപടി. ബാലചന്ദ്ര മേനോന് നേരത്തേ ഹൈക്കോടതി ഇടക്കാല മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു.
2007ൽ സിനിമയുടെ ഷൂട്ടിംഗിനെത്തിയപ്പോൾ കടന്നുപിടിച്ചെന്നും മുറിയിലേക്ക് ക്ഷണിച്ചെന്നുമായിരുന്നു നടിയുടെ പരാതി. പരാതി അടിസ്ഥാനരഹിതമാണെന്നും ബ്ലാക്മെയിൽ ചെയ്യാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്നും ബാലചന്ദ്രമേനോൻ പറഞ്ഞിരുന്നു.









0 comments