സിവിൽ സപ്ലൈസ് അഴിമതിക്കേസിൽ അടൂർ പ്രകാശിന് തിരിച്ചടി: ഹർജി തള്ളി സുപ്രീംകോടതി

ന്യൂഡൽഹി : റേഷൻ മൊത്തവിതരണ കേന്ദ്രം അനുവദിച്ചതിലെ അഴിമതി കേസിൽ അടൂർ പ്രകാശ് എംപി നൽകിയ ഹർജി തള്ളി സുപ്രീംകോടതി. കേസിൽ അടൂർ പ്രകാശിനെ വെറുതെ വിട്ട വിജിലൻസ് കോടതി നടപടിക്കെതിരെ സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ അപ്പീൽ നൽകിയിരുന്നു. അപ്പീൽ ഫയലിൽ സ്വീകരിച്ച കേരള ഹൈക്കോടതിയുടെ നടപടി ചോദ്യംചെയ്താണ് അടൂർ പ്രകാശ് സുപ്രീംകോടതിയെ സമീപിച്ചത്.
എന്നാൽ ഹർജി സുപ്രീംകോടതി തള്ളി. പ്രതിപട്ടികയിൽ നിന്ന് ഒഴിവാക്കണമെന്ന ഹർജിയാണ് ജസ്റ്റിസുമരായ സൂര്യകാന്ത്, ജോയ്മല്യ ബാംഗ്ചി എന്നിവർ അടങ്ങിയ ബെഞ്ച് തള്ളിയത്. വിഷയത്തിൽ ഹൈക്കോടതി തീരുമാനമെടുക്കുമെന്ന് സുപ്രീംകോടതി വ്യക്തമാക്കി. 2004ൽ ഭക്ഷ്യവകുപ്പ് മന്ത്രിയായിരിക്കെ റേഷൻ ഡിപ്പോ അനുവദിക്കാൻ വേണ്ടി കൈക്കൂലി വാങ്ങിയെന്നതാണ് അടൂർ പ്രകാശിനെതിരെയുള്ള കേസ്. നിലവില്‍ യുഡിഎഫ് കണ്‍വീനര്‍ കൂടിയാണ് അടൂര്‍ പ്രകാശ്









0 comments