'ഇങ്ങനെ ഒരു മന്ത്രിയെ കാണുന്നത് ജീവിതത്തിൽ ആദ്യം'; ലക്ഷ്‌മിക്ക്‌ അബ്‌ദുറഹിമാന്റെ സ്‌നേഹ സമ്മാനം

gift to lakshmi
വെബ് ഡെസ്ക്

Published on May 15, 2025, 09:13 PM | 1 min read

തിരുവനന്തപുരം: കേരള സർക്കാരിന്റെ കിക്ക് ഡ്രഗ്‌സ് എന്ന പരിപാടിയുടെ ഭാഗമായി സംഘടിപ്പിച്ച റാലിയിൽ പങ്കെടുക്കാനെത്തിയതായിരുന്നു തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിലെ ഒന്നാം വർഷ വിദ്യാർഥി വി ആർ ലക്ഷ്‌മി. എന്നാൽ ലക്ഷ്‌മിയ്ക്ക്‌ അവിടെ വെച്ച്‌ തന്റെ പ്രിയപ്പെട്ട സ്വർണ മാല നഷ്‌ടപ്പെട്ടു. മാല നഷ്‌ടപ്പെട്ട വിവരം അച്ഛനോട്‌ എങ്ങനെ പറയും എന്ന്‌ കരുതി സെൻട്രൽ സ്‌റ്റേഡിയത്തിൽ ഇരുന്ന്‌ കരഞ്ഞ ലക്ഷ്‌മിയെ അമ്പരപ്പിച്ച്‌ കെണ്ടാണ്‌ കായിക മന്ത്രി വി അബ്‌ദുറഹിമാന്റെ സ്‌നേഹ സമ്മാനം എത്തുന്നത്‌.


മാല പോയ വിവരം സെക്യൂരിറ്റിയുടെ നിർദേശപ്രകാരമാണ്‌ ലക്ഷ്‌മി മൈക്കിൽ വിളിച്ചു പറയുന്നത്‌. ഈ സമയം സ്റ്റേജിൽ ഉണ്ടായിരുന്ന മന്ത്രി ലക്ഷ്മിയെ ഒരു മകളെ പോലെ വിളിച്ച്അടുത്ത് ഇരുത്തി ആശ്വസിപ്പിക്കുകയും പകരം ഭീമ ജ്വല്ലറിയിൽ പോയി സ്വന്തം കയ്യിൽ നിന്നും പൈസ കൊടുത്തു മാല വാങ്ങി കൊടുക്കുകയായിരുന്നു. "ഇങ്ങനെ ഒരു മന്ത്രിയെ കാണുന്നത് ജീവിതത്തിൽ ആദ്യം BIG SALUTE SIR' എന്ന വാചകത്തോടെ മകൾക്ക്‌ കിട്ടിയ സ്‌നേഹ സമ്മാനത്തെക്കുറിച്ച്‌ ഫേസ്‌ബുക്കിലൂടെ സന്തോഷത്തോടെ അറിയിച്ചിരിക്കുകയാണ്‌ പിതാവ്‌ വിമല്‍ കുമാര്‍.


വിമല്‍ കുമാറിന്റെ ഫേസ്‌ബുക്ക്‌ കുറിപ്പ്‌


Kerala Govt programe KICK DRUGS പരിപാടിയിൽ പങ്കെടുത്തു മടങ്ങവേ എന്റെ മകൾ ലക്ഷ്മിയുടെ സ്വർണ്ണ മാല സെൻട്രൽ സ്റ്റേഡിയത്തിൽ വച്ച് നഷ്ടപ്പെട്ടു ഈ വിവരം എന്നെ അറിയിക്കാതെ അവൾ സ്റ്റേഡിയത്തിൽ നോക്കാൻ വന്നപ്പോൾ സെക്യൂരിറ്റി യുടെ നിർദേശപ്രകാരം മൈക്കിൽ വിളിച്ചു പറഞ്ഞു. ഈ സമയം സ്റ്റേജിൽ ഉണ്ടായിരുന്ന ബഹു. കായിക മന്ത്രി ശ്രി. അബ്ദുൽറഹ്മാൻ sir കരയുകയായിരുന്ന ലക്ഷ്മി യെ ഒരു മകളെ പോലെ വിളിച്ച്അടുത്ത് ഇരുത്തി ആശ്വസിപ്പിക്കുകയും പകരം BHIMA JEWELLERY യിൽ കൊണ്ട് പോയി സ്വന്തം കയ്യിൽ നിന്നും പൈസ കൊടുത്തു് മാല വാങ്ങി കൊടുത്തു. ഇങ്ങനെ ഒരു മന്ത്രിയെ കാണുന്നത് ജീവിതത്തിൽ ആദ്യം BIG SALUTE SIR





deshabhimani section

Related News

View More
0 comments
Sort by

Home