കാലടിയിൽ സ്കൂൾ വിദ്യാർഥികൾക്ക് ഭക്ഷ്യവിഷബാധ; നിരവധി പേർ ചികിത്സയിൽ

admitted

പ്രതീകാത്മക ചിത്രം

വെബ് ഡെസ്ക്

Published on Sep 01, 2025, 06:42 PM | 1 min read

കാലടി: എറണാകുളം കാലടിയിൽ സ്കൂൾ വിദ്യാർഥികൾക്ക് ഭക്ഷ്യവിഷബാധ. ഓണാഘോഷത്തിന്റെ ഭാ​ഗമായി സ്കൂളിൽ നടന്ന ഓണസദ്യയിൽ പങ്കെടുത്ത നിരവധി കുട്ടികൾക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. 50ഓളം വിദ്യാർഥികൾ ഭക്ഷ്യവിഷബാധയേറ്റ് ചികിത്സ തേടി. കാലടി ചെങ്ങൽ സെൻ്റ് ജോസഫ് ഗേൾസ് ഹൈസ്കൂളിലെ കുട്ടികൾക്കാണ് ഭക്ഷ്യവിഷബാധയേറ്റത്.


കഴിഞ്ഞ വെള്ളിയാഴ്ച ഉച്ചക്കായിരുന്നു സ്കൂളിൽ ഓണോ ഘോഷം. 2300 വിദ്യാർഥികൾ സദ്യയിൽ പങ്കെടുത്തു. എന്നാൽ 50ഓളം വിദ്യാർഥികൾക്കാണ് അന്ന് വൈകീട്ട് മുതൽ പനി, തല വേദന, വയറിളക്കം തുടങ്ങിയ രോഗലക്ഷണങ്ങൾ പിടിപെട്ടത്. അസ്വസ്ഥകൾ അനുഭവപ്പെട്ട മുഴുവൻ വിദ്യാർഥികളും അങ്കമാലി കാലടിയിലെ സ്വകാര്യ ആശുപത്രികളിൽ ചികിത്സ തേടി.


അസ്വസ്ഥതകൾ ഭേദമായവരെ ഡിസ്ചാർജ് ചെയ്തു. മറ്റ് വിദ്യാർഥികൾ ആശുപത്രിയിൽ ചികിത്സയിലുണ്ട്. ആരുടെയും രോഗാവസ്ഥ ഗുരുതരമല്ല എന്നാണ് വിവരം. ചികിത്സയിലുള്ള വിദ്യാർഥികൾക്ക് അടുത്ത ദിവസങ്ങളിൽ ആശുപത്രി വിടാനാകും. ആരോഗ്യ വകുപ്പ് ആശുപത്രിയിൽ എത്തി പരിശോധന നടത്തി.



deshabhimani section

Related News

View More
0 comments
Sort by

Home