സ്‌കൂൾ വിദ്യാർഥി പെരിയാറില്‍ മുങ്ങിമരിച്ചു

വരാപ്പുഴ: കൂട്ടുകാര്‍ക്കൊപ്പം പുഴയില്‍ കുളിക്കാനിറങ്ങിയ പ്ലസ്‌ടു വിദ്യാർഥി മുങ്ങിമരിച്ചു. വരാപ്പുഴ കളത്തിപ്പറമ്പില്‍ പരേതനായ ഡെന്നീസിന്റെയും സിമിയുടെയും മകന്‍ പോളാണ് (17) മരിച്ചത്. ഞായർ പകൽ 2.30 ഓടെ വരാപ്പുഴ പള്ളിക്കു മുന്‍വശത്തുള്ള കടവിൽ കുളിക്കാനിറങ്ങുന്നതിനിടെ കാല്‍തെന്നി വീഴുകയായിരുന്നു.
ഒപ്പമുണ്ടായിരുന്നവര്‍ ഒച്ചവച്ചതിനെത്തുടര്‍ന്ന് നാട്ടുകാർ പരിശോധന നടത്തിയെങ്കിലും കണ്ടെത്താനായില്ല. ഏലൂരില്‍നിന്ന് അഗ്നിരക്ഷാസേനാ സ്‌കൂബാ ടീം എത്തിയാണ് വൈകിട്ട് അഞ്ചരയോടെ മൃതദേഹം കണ്ടെത്തിയത്. വരാപ്പുഴ എസ്ഐ സന്തോഷ് കുമാറിന്റെ നേതൃത്വത്തില്‍ പൊലീസും സ്ഥലത്തെത്തിയിരുന്നു. മൃതദേഹം എറണാകുളം ഗവ. മെഡിക്കല്‍ കോളേജ് മോർച്ചറിയില്‍. സംസ്‌കാരം തിങ്കളാഴ്ച. കൂനമ്മാവ് സെന്റ് ജോസഫ്സ് ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ്ടു വിദ്യാർഥിയാണ്. സഹോദരി: മരിയ.









0 comments