Deshabhimani

സംസ്ഥാനതല സ്‌കൂള്‍ പ്രവേശനോത്സവം ആലപ്പുഴയില്‍; മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

school reopening

പ്രതീകാത്മക ചിത്രം

വെബ് ഡെസ്ക്

Published on May 11, 2025, 10:07 PM | 1 min read

തിരുവനന്തപുരം: സംസ്ഥാനതല സ്‌കൂള്‍ പ്രവേശനോത്സവം ആലപ്പുഴ കലവൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും.  പ്രവേശനോത്സവത്തിന്റെ സംഘാടക സമിതി രൂപീകരണയോഗം മേയ് 12 ന്  രാവിലെ 10.30 ന് കലവൂര്‍ ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ചേരും. വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി യോഗം ഉദ്ഘാടനം ചെയ്യും. സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകളിലെ പ്രധാന അധ്യാപകരും എസ്‍എംസി, പി ടി എ ഭാരവാഹികളും ത്രിതല പഞ്ചായത്ത് ജനപ്രതിനിധികളും യോഗത്തില്‍ പങ്കെടുക്കണമെന്ന് പി പി ചിത്തരഞ്ജന്‍ എം എല്‍ എ അറിയിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Home