തടഞ്ഞുവെച്ച പരീക്ഷാഫലം പ്രസിദ്ധീകരിച്ചു

തിരുവനന്തപുരം :താമരശ്ശേരി എളേറ്റിൽ എംജെഎച്ച്എസിലെ മുഹമ്മദ് ഷഹബാസ് മർദനമേറ്റ് മരിച്ച കേസിൽ പ്രതികളായ വിദ്യാർഥികളുടെ എസ്‌എസ്‌എൽസി പരീക്ഷാ ഫലം ഹൈക്കോടതി ഉത്തരവിനെ തുടർന്ന് പ്രസിദ്ധീകരിച്ചതായി വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടടി പറഞ്ഞു. ആറ് വിദ്യാർഥികളുടെ പരീക്ഷാ ഫലമായിരുന്നു താത്കാലികമായി തടഞ്ഞത്.
പെരിന്തൽമണ്ണ താഴേക്കാട് പിടിഎം ഹയർ സെക്കണ്ടറി സ്കൂളിലെ സംഘർഷത്തിൽ ഉൾപ്പെട്ട മൂന്ന് വിദ്യാർത്ഥികളുടെ തടഞ്ഞുവെച്ച എസ്എസ്എൽസി പരീക്ഷാഫലവും ഉടൻ പ്രസിദ്ധീകരിക്കും. ഈ
വിദ്യാർഥികൾക്ക് ഉപരിപഠനത്തിന് അപേക്ഷിക്കാനുള്ള വേണ്ട നടപടി സ്വീകരിച്ചിട്ടുണ്ട്.









0 comments