പാഠപുസ്‌തകത്തിൽ മനോഹര ചിത്രമൊരുക്കി അധ്യാപികമാർ

TEXTBOOK IMAGES
avatar
സ്വന്തം ലേഖകൻ

Published on May 15, 2025, 04:42 PM | 1 min read

തിരുവനന്തപുരം : ലിംഗസമത്വം പുതിയ പാഠ്യപദ്ധതിയുടെ മേന്മയാകുമ്പോൾ പാഠപുസ്‌തകത്തിൽ മനോഹര ചിത്രങ്ങൾ വരച്ച്‌ ചിത്രകലാ അധ്യാപികമാരും വിദ്യാർഥിനികളും. നമ്മുടെ നാലാം ക്ലാസിലെ കേരള പാഠാവലി - മലയാളം ബുക്കിലാണ്‌ ചിത്രങ്ങൾ സ്‌ത്രീകൾ ഒരുക്കിയത്‌. ഇത്‌ ചരിത്രത്തിൽ ഇടംപിടിക്കുന്നതാണെന്ന്‌ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. കാലങ്ങളായി പുരുഷാധിപത്യം നിലനിന്നിരുന്ന പാഠപുസ്തക ചിത്രരചനാ രംഗത്ത് ഒരു പുതുചരിത്രം രചിച്ചുകൊണ്ടാണ് നാലാം ക്ലാസ്‌ മലയാളം പാഠപുസ്‌തകം എത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.


book

ജെയ്ൻ, ശ്രീജ പള്ളം, അരുണ ആലഞ്ചേരി, സീമ സി ആർ പഞ്ചവർണ്ണം, ഹിമ പി ദാസ്, ടി കെ ആനന്ദവല്ലി, നിഷ രവീന്ദ്രൻ എന്നിവർക്കൊപ്പം വിദ്യാർഥിനികളായ അനന്യ എസ് സുഭാഷ്, ബിയാങ്ക ജൻസൻ എന്നിവരാണ് ഈ പുസ്തകത്തിലേക്ക് ചിത്രങ്ങൾ വരച്ചിരിക്കുന്നത്.

പാഠപുസ്തകത്തിലെ ഓരോ ചിത്രവും കുട്ടികളുടെ ഭാവനയെ തൊട്ടുണർത്തുന്നതും അവരുടെ ചിന്തകളെ പ്രോത്സാഹിപ്പിക്കുന്നതുമാണ്.


book

ചിത്രങ്ങളുടെ വൈവിധ്യം എടുത്തുപറയേണ്ടതാണ്; ഓരോ ആശയവും ഭംഗിയായി അവതരിപ്പിക്കാൻ വ്യത്യസ്ത ശൈലികളും വർണങ്ങളും ഉപയോഗിച്ചിരിക്കുന്നു. ചിത്രീകരണങ്ങൾ കുട്ടികളുടെ പ്രായവും മാനസികാവസ്ഥയും പൂർണമായി പരിഗണിച്ചുകൊണ്ടാണ് തയ്യാറാക്കിയിട്ടുള്ളത്. ഇത് പഠനത്തെ കൂടുതൽ ആസ്വാദ്യകരവും ലളിതവുമാക്കാൻ സഹായിക്കും. ചിത്രമെഴുതിയ പ്രതിഭകളെയും പിന്നിൽ പ്രവർത്തിച്ച വരെയും പാഠപുസ്തക നിർമാണ സമിതി അംഗങ്ങളെയും മന്ത്രി അഭിനന്ദിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Home