സ്‌കൂൾ രക്ഷിതാക്കൾക്ക്‌ നാല്‌ പാഠപുസ്തകം റെഡി

രക്ഷിതാക്കളേ, വരൂ പഠിക്കാം

education
avatar
റഷീദ്‌ ആനപ്പുറം

Published on Jun 29, 2025, 11:44 AM | 1 min read

പ്രീപ്രൈമറി, പ്രൈമറി, യുപി വിഭാഗങ്ങൾക്ക്‌ ഓരോ പുസ്‌തകങ്ങൾ വീതവും എച്ച്‌, എച്ച്‌എസ്‌എസ്‌ വിഭാഗത്തിന്‌ സംയുക്തമായി ഒരു പുസ്‌തകവുമാണ്‌ തയ്യാറാക്കിയത്‌.

തിരുവനന്തപുരം: കുട്ടികൾ സയൻസ്‌ ചരിത്രവും കണക്കും ഭാഷയും പഠിക്കുമ്പോൾ പ്രിയ രക്ഷിതാക്കളെ, നിങ്ങൾക്കും ഇനി പഠിക്കാം. പൊതു വിദ്യാഭ്യാസ വകുപ്പ്‌ നിങ്ങൾക്കും പാഠപുസ്‌തകം തയ്യാറാക്കി കഴിഞ്ഞു. എൽകെജി മുതൽ ഹയർസെക്കന്ററിവരെ നാല്‌ പാഠപുസ്തകങ്ങളാണ്‌ എസ്‌സിഇആർടി രക്ഷിതാക്കൾക്കായി തയ്യാറാക്കിയത്‌. അടുത്ത പിടിഎ ജനറൽ ബോഡി യോഗങ്ങളിൽ ഇവ രക്ഷിതാക്കളെ പരിചയപ്പെടുത്താനാണ്‌ പദ്ധതി. പാഠപുസതകങ്ങളുടെ സോഫ്‌റ്റ്‌ കോപ്പി ക്ലാസ്‌ വാട്‌സാപ്പ്‌ ഗ്രൂപ്പുകൾ വഴിയും രക്ഷിതാക്കൾക്ക്‌ ലഭിക്കും. രാജ്യത്ത്‌ ആദ്യമായാണ്‌ ഇത്തരം പാഠപുസ്‌തകം.


പ്രീപ്രൈമറി, പ്രൈമറി, യുപി വിഭാഗങ്ങൾക്ക്‌ ഓരോ പുസ്‌തകങ്ങൾ വീതവും എച്ച്‌, എച്ച്‌എസ്‌എസ്‌ വിഭാഗത്തിന്‌ സംയുക്തമായി ഒരു പുസ്‌തകവുമാണ്‌ തയ്യാറാക്കിയത്‌. പ്രീപ്രൈമറി ക്ലാസുകളിലെ കുട്ടികളുടെ രക്ഷിതാക്കൾക്ക്‌ ഗുഡ്‌ പാരന്റിംഗ്‌, വാക്‌സിനേഷൻ, പോഷകാഹാരം, നല്ല ഉറക്കം ഉൾപ്പെടെയുള്ള ആരോഗ്യ സംബന്ധമായ വിഷയങ്ങൾ ആണ്‌ പാഠഭാഗങ്ങൾ. എൽപി, യുപി വിഭാഗത്തിന്റെ രക്ഷിതാക്കൾക്ക്‌ ക്ലാസിൽ കുട്ടി നേടേണ്ട പഠന ശേഷിയാണ്‌ പ്രധാന വിഷയം. എച്ച്‌എസ്‌, എച്ച്‌എസ്‌എസ്‌ പാഠപുസ്‌തകത്തിൽ കൗമാര പ്രായക്കാരുടെ വിഷയമാണ്‌ പ്രധാനം. ആർത്തവകാലത്ത്‌ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ, ട്രാഫിക്‌ അവബോധം, മൊബൈൽ ഫോണിന്റെ അമിതോപയോഗം, മയക്കുമരുന്ന്‌ ഉപയോഗം തുടങ്ങിയ വിഷയങ്ങൾ ഇതിലുണ്ട്‌.


കേരളത്തിലെ പുതിയ സ്‌കൂൾ പാഠപദ്ധതിയും പാഠപുസ്‌തകവും സമൂഹം ഏറ്റെടുത്തു കഴിഞ്ഞു. ഇതിന്റെ തുടർ പ്രവർത്തനമായാണ്‌ രക്ഷിതാക്കൾക്ക്‌ പാഠപുസ്‌തകം തയ്യാറാക്കിയത്‌. നാല്‌ പുസ്‌തകത്തിന്റെയും സോഫ്‌റ്റ്‌ കോപ്പി തയ്യാറായതായി എസ്‌സിഇആർടി ഡയറക്ടർ ഡോ. ആർ കെ ജയപ്രകാശ്‌ പറഞ്ഞു. ഇവ അച്ചടിച്ച്‌ ഒരു സ്‌കൂളിന്‌ ഒരു കോപ്പി എന്നിനിലയിൽ വിതരണം ചെയ്യാൻ ആലോചനയുണ്ട്. വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി പ്രത്യേക താൽപര്യ പ്രകാരമാണ്‌ ഈ പദ്ധതി തയ്യാറാക്കിയതെന്നും അദ്ദേഹം പറഞ്ഞു.




deshabhimani section

Related News

View More
0 comments
Sort by

Home