സ്കൂളിന് ബസ് ആവശ്യപ്പെട്ട കോൺഗ്രസ് നേതാവിന് ശകാരം; കോവിഡ് വരാൻ പ്രാർഥിക്കെന്ന് രാജ്‌മോഹൻ ഉണ്ണിത്താൻ

രാജ്‌മോഹൻ ഉണ്ണിത്താൻ എംപി.

സ്വന്തം ലേഖകൻ
Published on Mar 09, 2025, 12:05 AM | 1 min read
കാസർകോട്
: സ്‌കൂൾ ബസ് വാങ്ങാൻ എംപി ഫണ്ട് അനുവദിക്കണമെന്നാവശ്യപ്പെട്ട് നിവേദനം നൽകിയ കോൺഗ്രസ് നേതാവിനെ ഫോണിൽ അസഭ്യം പറഞ്ഞ് രാജ്‌മോഹൻ ഉണ്ണിത്താൻ എംപി. തെക്കിൽപറമ്പ ജിയുപി സ്‌കൂൾ പിടിഎ പ്രസിഡന്റും കോൺഗ്രസ് ഉദുമ ബ്ലോക്ക് സെക്രട്ടറിയുമായ പി സി നസീറുമായുള്ള ഉണ്ണിത്താന്റെ ഫോൺ സംഭാഷണം കോൺഗ്രസുകാർതന്നെ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചു.
സ്‌കൂൾ ബസിന് പണം തരില്ലെന്നും മുമ്പ് പണം നൽകിയത് കോവിഡ് കാലത്താണെന്നും ഇനി പണം വേണമെങ്കിൽ കോവിഡ് വരാൻ പ്രാർഥിക്ക് എന്നുമാണ് ഉണ്ണിത്താൻ പറഞ്ഞത്. 1500 കുട്ടികൾ പഠിക്കുന്ന സ്‌കൂളിന് ബസിന് ഫണ്ട് അനുവദിക്കാത്തത് ശരിയല്ലെന്ന് പറഞ്ഞപ്പോഴാണ് ഉണ്ണിത്താൻ തട്ടിക്കയറി
യത്.
‘ഞങ്ങളെപോലുള്ളവർ പ്രവർത്തിച്ചാണ് നിങ്ങളൊക്കെ എംപിയായത്.
കോവിഡ് വരാൻ പ്രാർഥിക്ക് എന്നൊന്നും പറയരുത്’എന്ന് നസീർ പറയുന്നുണ്ട്. ‘താൻ എന്നെ കൂടുതലൊന്നും പഠിപ്പിക്കാൻ വരേണ്ട’ എന്നു പറഞ്ഞാണ് എംപി സംഭാഷണം നിർത്തിയത്.









0 comments