വിജ്ഞാന കേരളം ; പട്ടികജാതി, വർഗ വിദ്യാർഥികൾക്ക്‌ തൊഴിലിന്‌ പ്രത്യേക പദ്ധതി

job recruitment
avatar
വി ജെ വർഗീസ്‌

Published on Aug 18, 2025, 02:57 AM | 1 min read


കൽപ്പറ്റ

പട്ടികജാതി, പട്ടികവർഗ വിദ്യാർഥികൾക്ക്‌ തൊഴിൽ ലഭ്യമാക്കാൻ സർക്കാരിന്റെ പ്രത്യേക പദ്ധതി. വകുപ്പിന്റെ കീഴിലുള്ള ഐടിഐകളിൽ പഠിക്കുന്ന വിദ്യാർഥികൾക്ക്‌ സംസ്ഥാന സർക്കാരിന്റെ വിജ്ഞാനകേരളം പദ്ധതിയിലൂടെ രാജ്യത്തും വിദേശത്തും ജോലി ഉറപ്പാക്കും. ഇംഗ്ലീഷ്‌ ഭാഷാ പരിജ്ഞാനവും കംപ്യൂട്ടർ, എഐ പരിശീലനവും നൽകുന്നതിനുള്ള ലാബുകളും സ്‌മാർട്ട്‌ ക്ലാസ്‌ റൂമുകളും സ്ഥാപിക്കാൻ 42 കോടി രൂപ കിഫ്‌ബി അനുവദിച്ചു.


സംസ്ഥാനത്ത്‌ ഇത്തരത്തിൽ 46 ഐടിഐകളാണുള്ളത്‌. അവസാനവർഷ വിദ്യാർഥികളായ 850 പേർക്ക്‌ ഫൈനൽ പരീക്ഷ കഴിഞ്ഞാൽ തൊഴിലിനുള്ള അധികശേഷി പരിശീലനം നൽകും. ഇന്റർവ്യൂ വിജയിച്ച്‌ വിദേശ തൊഴിൽ നേടാൻ അവരെ പ്രാപ്‌തരാക്കും. മൂന്നുവർഷത്തിനിടെ പഠനം പൂർത്തിയാക്കിയവരിൽ തൊഴിൽ ആവശ്യമുള്ളവർക്ക്‌ പരിശീലനം നൽകി തൊഴിൽമേളയിലെത്തിക്കും.


ഇതിനായി മുഴുവൻ ഐടിഐ പ്രിൻസിപ്പൽമാരുടെയും പട്ടികജാതി,പട്ടികവർഗ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരുടെയും യോഗം വിജ്ഞാന കേരളം ഉപദേഷ്‌ടാവ്‌ ഡോ. ടി എം തോമസ്‌ ഐസക്കിന്റെ നേതൃത്വത്തിൽ ചേർന്നു. വിജ്ഞാനകേരളം ക്യാമ്പയിന്റെ ഭാഗമായി ഇതുവരെ 1,86,015 എസ്‌സി വിഭാഗം വിദ്യാർഥികളും 22,952 എസ്‌ടി വിദ്യാർഥികളും രജിസ്റ്റർ ചെയ്‌തു. വിവിധ സ്ഥാപനങ്ങളിലായി 4100 പേർക്ക് ജോലി ലഭിച്ചു. 2024 മെയിൽ എറണാകുളത്ത് വകുപ്പ് ഇന്റേൺഷിപ്‌ നൽകിയ 294 വിദ്യാർഥികളിൽ 156പേർക്ക് ജോബ് ഫെസ്റ്റിലൂടെ തൊഴിൽ ലഭിച്ചു. കഴിഞ്ഞ അധ്യയനവർഷം ഐടിഐകളിൽനിന്ന്‌ ഇലക്‌ട്രിക്കൽ ട്രേഡ്‌ പൂർത്തിയാക്കിയ 56 വിദ്യാർഥികൾക്ക്‌ ഒഡേപെക്‌ വഴി വിദേശത്തും ജോലിനൽകി.



deshabhimani section

Related News

View More
0 comments
Sort by

Home