മഞ്ചേരി മെഡിക്കൽ കോളേജിലെ താൽക്കാലിക ജീവനക്കാർക്കെതിരെ ഗുരുതര വകുപ്പുകൾ ചേർത്ത് കേസെടുത്തിട്ടില്ല

മഞ്ചേരി: ശമ്പള പ്രതിസന്ധിയെ കുറിച്ച് ആരോഗ്യ മന്ത്രി വീണ ജോർജിനോട് പരാതി പറയാനെത്തിയ മഞ്ചേരി മെഡിക്കൽ കോളേജിലെ താത്കാലിക ജീവനക്കാർക്കെതിരെ കലാപശ്രമത്തിന് കേസെടുത്തതായി മാധ്യമങ്ങളുടെ നുണ പ്രചാരണം. റിപ്പോർട്ടർ, മാതൃഭൂമി ചാനലുകളാണ് പൊലീസിന്റെ എഫ്ഐആറിൽ ഇല്ലാത്ത വകുപ്പുകൾ ജീവനക്കാർക്കെതിരെ ചുമത്തിയതായി പ്രചരിപ്പിച്ചത്.
കഴിഞ്ഞ ചൊവാഴ്ച്ചയാണ് വിവിധ പദ്ധതികൾ ഉദ്ഘാടനം ചെയാൻ മന്ത്രി എത്തിയത്. ഉദ്ഘാടനം കഴിഞ്ഞ് ചികിൽസയിലുള്ള നിപ ബാധിതയെ കാണാൻ ആശുപത്രിയിലേക്ക് പോകുന്നതിനിടെയാണ് താൽക്കാലിക ജീവനക്കാർ മന്ത്രിയോട് പരാതിപെടാൻ എത്തിയത്. ഡ്യൂട്ടിക്കിടെ ആശുപത്രി ചട്ടം മറിക്കടന്ന് ജീവനക്കാർ എത്തിയത് സംബന്ധിച്ച് ഡിഎംഒ ആശുപത്രി അധികൃതരോട് വിശദീകരണം തേടി. ഇതോടെ മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ. കെ കെ അനിൽരാജ് ആരോഗ്യ വകുപ്പിനും പൊലീസിനും പരാതി നൽകി.
അന്യായമായി സംഘം ചേർന്ന് ബഹളം വെച്ചുവെന്നാണ് പൊലീസിന്റെ എഫ്ഐആറിൽ പറയുന്നത്. ഇതിനെയാണ് മന്ത്രിയോട് ശമ്പളം ചോദിച്ചതിന് ജീവനക്കാർക്കെതിരെ ഗുരുതര വകുപ്പായ കലാപ ശ്രമ കുറ്റം ചുമത്തിയതായി വലതുപക്ഷ മാധ്യമങ്ങൾ നുണപ്രചാരണം നടത്തിയത്. വെള്ളിയാഴ്ച്ച രാവിലെതൊട്ട് ടിവി ചാനലുകൾ പ്രധാനവാർത്തയാക്കിയാണ് അവതരിപ്പിച്ചത്. തെളിവു സഹിതം ചോദ്യം ചെയ്തതോടെ മാതൃഭൂമി വാർത്ത മുക്കുകയായിരുന്നു.









0 comments