മുതലപ്പൊഴി തുറമുഖം പൂര്‍ണമായും അപകടരഹിതമാക്കും, പ്രവൃത്തികൾ ഉടൻ ആരംഭിക്കും: സജി ചെറിയാൻ

തിരുവനന്തപുരം: മുതലപ്പൊഴി മത്സ്യബന്ധന തുറമുഖം ശാശ്വതമായി അപകടരഹിതമാക്കുന്നതിനുള്ള നടപടികൾ എത്രയുംവേഗം ആരംഭിക്കുമെന്ന് മന്ത്രി സജി ചെറിയാൻ നിയമസഭയിൽ അറിയിച്ചു. പദ്ധതിക്ക് കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ ഭരണാനുമതി ലഭിച്ചിട്ടുണ്ട്. തെക്കേ പുലിമുട്ടിന്റെ നീളം 420 മീറ്റർ വർധിപ്പിക്കൽ, പുലിമുട്ടുകളുടെ അറ്റകുറ്റപ്പണി, ഡ്രെഡ്ജിങ്, പെരുമാതുറ ഭാഗത്തെ വാർഫ്, ഓക്ഷൻ ഹാൾ എന്നിവയുടെ നീളം കൂട്ടൽ, കടമുറികൾ, ലോഡിങ് ഏരിയ, പാർക്കിങ് ഏരിയ എന്നീ ഘടകങ്ങളും താഴമ്പള്ളി ഭാഗത്ത് ഓക്ഷൻ ഹാളിന്റെ നീളംകൂട്ടൽ, ടോയ്‌ലെറ്റ് ബ്ലോക്ക് നിർമാണം, കടമുറികൾ, വിശ്രമമുറികൾ, ലോഡിങ് ഏരിയ, പാർക്കിങ് ഏരിയ, ആന്തരിക റോഡ് എന്നീ ഘടകങ്ങളും വൈദ്യുതീകരണ ജലവിതരണ സംവിധാനം, ഗ്രീൻ ആന്റ് ബ്ലൂ പോർട്ട് എന്നീ ഘടകങ്ങളും പദ്ധതിയിൽ ഉൾപ്പെടുന്നു.
പദ്ധതി പ്രകാരമുളള പ്രവൃത്തിയിൽ ഉൾപ്പെട്ട താഴമ്പള്ളി ഭാഗത്തെ ടോയ്‌ലെറ്റ് ബ്ലോക്കിന്റെ നിർമാണത്തിന് കരാറിൽ ഏർപ്പെട്ട് കഴിഞ്ഞു. പ്രധാന ഘടകമായ പുലിമുട്ടിന്റെ നീളം കൂട്ടൽ, പുലിമുട്ടുകളുടെ അറ്റകുറ്റപ്പണികൾ എന്നീ പ്രവൃത്തികളുടെ ദർഘാസ് ക്ഷണിച്ചു. ദർഘാസ് നടപടി പൂർത്തിയാക്കി കരാറിലേർപ്പെട്ട് എത്രയും വേഗം പ്രവൃത്തി ആരംഭിക്കുമെന്നും വി ശശിയുടെ സബ്‌മിഷന് മന്ത്രി മറുപടി നൽകി.









0 comments