മണ്ഡല-മകരവിളക്ക്: കെഎസ്ആർടിസിക്ക്‌ 32.95 കോടി വരുമാനം

SABARIMALA KSRTC
വെബ് ഡെസ്ക്

Published on Jan 19, 2025, 10:25 AM | 1 min read

പമ്പ: മണ്ഡല മകരവിളക്ക് ഉത്സവത്തോടനുബന്ധിച്ചു നടത്തിയ സർവീസുകൾ വഴി കെഎസ്ആർടിസിക്ക് ലഭിച്ചത് 32.95 കോടിയുടെ വരുമാനം. മണ്ഡല കാലം ആരംഭിച്ചത് മുതൽ 35,000 ദീർഘ ദൂര സർവീസുകളും, പമ്പ -നിലയ്ക്കൽ റൂട്ടിൽ ആകെ 1,43,468 ചെയിൻ സർവിസുകളും നടത്തി. ആകെ 59.78 ലക്ഷം ആളുകളാണ് കെഎസ്ആർടിസി വഴി യാത്ര ചെയ്‌തത്‌.
14ന് മകരവിളക്ക്‌ ദർശനം കഴിഞ്ഞു തിരിച്ചിറങ്ങിയ തീർഥാടകർക്കായി വൈകിട്ട് ഏഴ്‌ മുതൽ 15 ന് പുലർച്ചെ 5.30 വരെ ഇടമുറിയാതെ പമ്പ -നിലയ്ക്കൽ റൂട്ടിൽ ചെയിൻ സർവിസുകൾ നടത്തി. അതോടൊപ്പം ചെങ്ങന്നൂർ, കോട്ടയം, കുമളി, തിരുവനന്തപുരം, തൃശൂർ, തെങ്കാശിഏ ഗുരുവായൂർ തുടങ്ങിയ സ്ഥലങ്ങളിലേക്ക് ദീർഘ ദൂര സർവീസുകളും നടത്തി. 19ന് രാത്രി വരെ ചെയിൻ സർവിസുകളും ജനുവരി 20ന് രാവിലെ എട്ട്‌ വരെ ദീർഘ ദൂര സർവീസുകളും ഉണ്ടായിരിക്കുമെന്ന് കെഎസ്ആർടിസി പമ്പ സ്പെഷ്യൽ ഓഫീസർ അറിയിച്ചു.



deshabhimani section

Related News

0 comments
Sort by

Home