print edition പെരിങ്ങമ്മല സംഘം അഴിമതി : 
തട്ടിപ്പ്‌ മറയ്ക്കാൻ രേഖകൾ മുക്കി

peringammala society scam s suresh
avatar
സി കെ ദിനേശ്‌

Published on Nov 20, 2025, 12:15 AM | 1 min read


തിരുവനന്തപുരം

ബിജെപി ജനറൽ സെക്രട്ടറി എസ്‌ സുരേഷ്‌ വൈസ്‌ പ്രസിഡന്റായിരിക്കെ തിരുവനന്തപുരം പെരിങ്ങമ്മല ലേബർ കോൺട്രക്ട്‌ സഹകരണ സംഘത്തിൽ നടത്തിയ വൻവെട്ടിപ്പുകൾ മറയ്ക്കാൻ രേഖകൾ മുക്കിയതായി അന്വേഷണ റിപ്പോർട്ട്‌. അഴിമതിയും ക്രമക്കേടും കാരണം പൂട്ടിയ സംഘത്തിലെ വെട്ടിപ്പുകൾ അന്വേഷണ റിപ്പോർട്ടിൽ അക്കമിട്ടു നിരത്തിയിട്ടുണ്ട്‌. ഭരണസമിതിയംഗങ്ങൾ നൽകിയ വിശദീകരണങ്ങളിലൊന്നും സംഘത്തിനുണ്ടായ 4.15 കോടി നഷ്ടം നിഷേധിച്ചിട്ടില്ല. ഭരണസമിതിയിലുള്ള 18 പേർ മാത്രമാണ്‌ ഉത്തരവാദികൾ എന്നും തെളിഞ്ഞിട്ടുണ്ട്‌. നഷ്ടം തിരിച്ച്‌ അടയ്ക്കാൻ ആവശ്യമായ സമയം നൽകിയ ശേഷമാണ്‌ സഹകരണ വകുപ്പ്‌ നടപടി ആരംഭിച്ചത്‌. നിശ്ചിത സമയത്തിനുള്ളിൽ അടയ്ക്കാത്തവരുടെ പേരിൽ ജപ്തി നടപടികളിലേക്കും വകുപ്പ്‌ കടന്നേക്കും.


നിരപരാധിയാണെന്ന സുരേഷിന്റെ അവകാശവാദം പൊളിക്കുന്നതാണ്‌ സഹകരണ വകുപ്പ്‌ ജെ ആറിന്റെ റിപ്പോർട്ട്‌. ഭരണസമിതിയിലെ ഉത്തരവാദിത്തപ്പെട്ട നേതാവും 2013 മുതൽ 2016 വരെ വൈസ്‌ പ്രസിഡന്റുമായിരുന്ന സുരേഷ്‌ അറിയാതെ ഒരു തീരുമാനവും നടപ്പാകില്ല. സഹകരണ വകുപ്പ്‌ എആർ നടത്തിയ പരിശോധനയിലും ഓഡിറ്റ്‌ റിപ്പോർട്ടിലും അഴിമതിയും ക്രമക്കേടും വ്യക്തമാക്കിയിട്ടുണ്ട്‌. അധിക പലിശ വാഗ്ദാനം നൽകി നിക്ഷേപം സ്വീകരിച്ച്‌ തിരികെ നൽകാതിരിക്കുക, ഇ‍ൗട്‌ വാങ്ങാതെ വായ്പ അനുവദിക്കുക, നിക്ഷേപത്തിന്മേൽ വായ്പയ്ക്ക്‌ രേഖ ആർക്കെന്ന്‌ വ്യക്തമാക്കാതിരിക്കുക തുടങ്ങി വൻവെട്ടിപ്പുകളാണ്‌ നടന്നത്‌.


വായ്പ, നിക്ഷേപം, നിക്ഷേപത്തിലുള്ള വായ്പ, പ്രതിമാസ നിക്ഷേപ പദ്ധതി തുടങ്ങി ഒന്നിനും കൃത്യമായ ലെഡ്‌ജറോ രേഖയോ ഇല്ല. സർച്ചാർജ്‌ ചെയ്ത്‌ സുരേഷിന്‌ നൽകിയ നോട്ടീസിൽ ഏതൊക്കെ വകയിലാണ്‌ തിരിച്ചടവെന്ന്‌ കൃത്യമായി വ്യക്തമാക്കിയിട്ടുണ്ട്‌. കച്ചവട വായ്പ (9.42 ലക്ഷം), അക്ഷയശ്രീ വായ്പ (23,596 രൂപ), പ്രതിമാസ നിക്ഷേപ പദ്ധതി (31.83 ലക്ഷം), കലക്ഷൻ ഏജന്റുമാർക്ക്‌ കമീഷൻ (1.84 ലക്ഷം)എന്നിങ്ങനെയാണിത്‌. സാങ്കേതികമായി കൂട്ടുത്തരവാദിത്തമാണെന്ന്‌ പറഞ്ഞ്‌ ഒഴിയാൻ പറ്റാത്ത തെളിവുകളാണിവ.



deshabhimani section

Related News

View More
0 comments
Sort by

Home