എസ് ജയചന്ദ്രൻ നായർ അന്തരിച്ചു

jayachandran nair
വെബ് ഡെസ്ക്

Published on Jan 02, 2025, 05:15 PM | 1 min read

ബംഗളൂരു > മുതി‍‍ർന്ന മാധ്യമപ്രവ‍ർത്തകൻ എസ് ജയചന്ദ്രൻ നായർ(85) അന്തരിച്ചു. ബംഗളൂരുവിലെ മകന്റെ വീട്ടിലായിരുന്നു അന്ത്യം. മുതിർന്ന പത്രപ്രവർത്തകനും, തിരക്കഥാകൃത്തും, എഴുത്തുകാരനുമാണ്.

കെ ബാലകൃഷ്ണന്റെ പത്രാധിപത്യത്തിൽ 1957ൽ പുറത്തിറങ്ങിയ കൗമുദിയിൽ പത്രപ്രവവർത്തനം തുടങ്ങി. ദീർഘകാലം കലാകൗമുദി വാരികയുടെ പത്രാധിപരായിരുന്നു.


പിന്നീട് സമകാലിക മലയാളം വാരികയുടെ എഡിറ്ററായി. 2012ൽ രാജിവെച്ചു.

2012ൽ ആത്മകഥയായ 'എന്റെ പ്രദക്ഷിണ വഴികൾ' എന്ന പുസ്തകത്തിനു കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചു. കലാകൗമുദി, സമകാലിക മലയാളം വാരിക, മലയാളരാജ്യം എന്നിവയിൽ പത്രാധിപരായിരുന്നു.


ഷാജി എൻ കരുണിന്റെ സംവിധാനത്തിലൊരുങ്ങിയ പിറവി, സ്വം എന്നീ ചിത്രങ്ങളുടെ കഥയും നിർമ്മാണവും നിർവഹിച്ചത് എസ്. ജയചന്ദ്രന്‍ നായരായിരുന്നു. റോസാദലങ്ങൾ, പുഴകളും കടലും എന്നിവയാണ് പ്രധാന കൃതികൾ.


കെ ബാലകൃഷ്ണന്‍ സ്മാരക പുരസ്‌കാരം, കെ വിജയാഘവന്‍ അവാര്‍ഡ്, കെസി സെബാസ്റ്റ്യന്‍ അവാര്‍ഡ്, സിഎച്ച് മുഹമ്മദ് കോയ പുരസ്‌കാരം, എംവി പൈലി ജേണലിസം അവാര്‍ഡ്, എന്നിവ ലഭിച്ചിട്ടുണ്ട്. കാഴ്ചയുടെ സത്യം എന്ന കൃതിക്ക് 2012ല്‍ കേരള ചലച്ചിത്ര അക്കാദമിയുടെ പുരസ്‌കാരവും ലഭിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Home