തിരുവനന്തപുരം വിമാനത്താവളത്തിലെ റൺവേ ബലപ്പെടുത്തൽ പൂർത്തിയായി; ഇനി മുതൽ മുഴുവൻസമയ സർവീസുകൾ

തിരുവനന്തപുരം: അന്താരാഷ്ട്ര വിമാനത്താവളത്തിലെ റണ്‍വേ ബലപ്പെടുത്തല്‍ ഉള്‍പ്പെടെയുള്ള നവീകരണ പ്രവര്‍ത്തനങ്ങള്‍ ശനിയാഴ്ച അവസാനിക്കും. ഞായറാഴ്ച മുതല്‍ മുഴുവന്‍സമയ വിമാന സര്‍വീസുകളുമുണ്ടാകുമെന്നും അധികൃതർ അറിയിച്ചു. ജനുവരി 14 മുതലാണ് റണ്‍വേ ബലപ്പെടുത്തുന്നതിനുള്ള നവീകരണ പ്രവര്‍ത്തനങ്ങളാരംഭിച്ചത്. രാവിലെ ഒന്‍പതു മുതല്‍ വൈകീട്ട് ആറുമണിവരെ റണ്‍വേ അടച്ചിട്ടായിരുന്നു ബലപ്പെടുത്തുന്നതിനുള്ള നിര്‍മാണങ്ങള്‍ നടത്തിയിരുന്നത്. വള്ളക്കടവ് മുതല്‍ ഓള്‍സെയിന്റ്സ് വരെയായി 3374 മീറ്റര്‍ നീളത്തിലുള്ള റണ്‍വേയുടെ നവീകരണമാണ് ശനിയാഴ്ചയോടെ പൂര്‍ത്തിയാകുക.








0 comments