print edition റബർ, നെല്ല് താങ്ങുവില വര്‍ധന; കര്‍ഷകര്‍ക്ക് കൈത്താങ്ങ്: ജോസ് കെ മാണി

കോട്ടയം : റബറിന്റെയും നെല്ലിന്റെയും താങ്ങുവില വര്‍ധിപ്പിച്ചുള്ള എല്‍ഡിഎഫ് സര്‍ക്കാര്‍ തീരുമാനം സ്വാഗതാര്‍ഹമാണെന്ന് കേരള കോണ്‍ഗ്രസ് എം ചെയര്‍മാന്‍ ജോസ് കെ മാണി എംപി. കേരള കോണ്‍ഗ്രസ് എം നിരന്തരമായി ഉയര്‍ത്തിയ ആവശ്യം പരിഗണിച്ച് റബറിന്റെ താങ്ങുവില 200 രൂപയാക്കിയത് റബര്‍ കര്‍ഷകര്‍ക്ക് ഏറെ ആശ്വാസകരമാണ്. നെല്ലിന്റെ താങ്ങുവില 30 രൂപയായി ഉയർത്തിയതും കര്‍ഷകര്‍ക്ക് സഹായകരമാണ്.
കേന്ദ്രസര്‍ക്കാരിന്റെ അപ്രഖ്യാപിത സാമ്പത്തിക ഉപരോധത്തെ തുടര്‍ന്നുള്ള പരിമിതികള്‍ക്കിടയിലും ജനക്ഷേമ തീരുമാനങ്ങളാണ് മന്ത്രിസഭ കൈക്കൊണ്ടത്. ക്ഷേമ പെന്‍ഷന്‍ 2000 രൂപയാക്കി ഉയര്‍ത്തിയതും ആശമാരുടെ ഓണറേറിയം 1000 രൂപ വര്‍ധിപ്പിച്ചതും ജീവനക്കാര്‍ക്ക് ഒരു ഗഡു കൂടി ഡിഎ നല്‍കാനുള്ള തീരുമാനവും സ്ത്രീ സുരക്ഷപെന്‍ഷന്‍ നല്‍കാന്‍ അടക്കമുള്ള മുഴുവന്‍ തീരുമാനങ്ങളും ജനകീയ സര്‍ക്കാരിന്റെ മഹത്തായ മാതൃകയാണ്. സമസ്ത മേഖലകളുടെയും ക്ഷേമം ഉറപ്പുവരുത്തുന്ന പ്രഖ്യാപനങ്ങളെ നിറഞ്ഞ മനസോടെ കേരളം സ്വാഗതം ചെയ്യുമെന്നും ജോസ് കെ മാണി പറഞ്ഞു.









0 comments