print edition ഗണഗീതം വർഗീയ അജൻഡയുടെ ഭാഗം

ഡൽഹി : എറണാകുളം– ബംഗളൂരു വന്ദേഭാരത് സർവീസിന്റെ ഉദ്‌ഘാടനത്തിൽ സ്‌കൂൾ വിദ്യാർഥികളെക്കൊണ്ട് ഗണഗീതം പാടിപ്പിച്ചത് സംഘപരിവാറിന്റെ വർഗീയ അജൻഡയുടെ ഭാഗമാണെന്ന് സിപിഐ എം ലോക്‌സഭ കക്ഷി നേതാവ് കെ രാധാകൃഷ്ണൻ പറഞ്ഞു. ദക്ഷിണ റെയിൽവേ ഔദ്യോഗിക സമൂഹമാധ്യമ പേജിലൂടെ ഇത് പ്രചരിപ്പിച്ചത് സംഘപരിവാർ ആശയത്തിന് കുട പിടിക്കുന്നതിന് തുല്യമാണ്. ബഹുസ്വരതയുടെ പലവർണങ്ങളിൽ തിളങ്ങുന്ന ഇന്ത്യയെ കാവി പൂശാൻ പതിറ്റാണ്ടുകളായി ശ്രമിക്കുന്ന ആർഎസ്‌എസിന്റെ പുതിയ അടവുകളുടെ ഭാഗമാണിതെന്നും അദ്ദേഹം പറഞ്ഞു.









0 comments