ആർഎസ്എസ് ആക്രമണം: ഓമല്ലൂരിൽ രണ്ട് സിപിഐ എം പ്രവർത്തകർക്ക് വെട്ടേറ്റു

പത്തനംതിട്ട: പത്തനംതിട്ട ഓമല്ലൂരിൽ ആർഎസ്എസ് ആക്രമണത്തിൽ രണ്ട് സിപിഐ എം പ്രവർത്തകർക്ക് വെട്ടേറ്റു. പ്രദീപ് അഴിമാലി, അരുൺ എന്നിവർക്കാണ് പരിക്കേറ്റത്. പരുക്കേറ്റവർ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ അത്യാഹിത വിഭാഗത്തിൽ ചികിത്സയിലാണ്. പണിമുടക്ക് സമരത്തിന് ശേഷം ഓമല്ലൂർ അമ്പലത്തിന് പരിസരത്ത് നിന്നും പന്നാടി ഹെൽത്ത് സെന്റർ പരിസരത്തേക്ക് പോയ പ്രവർത്തകരെയാണ് ആർഎസ്എസ് ക്രിമിനലുകൾ വെട്ടിപരിക്കേൽപ്പിച്ചത്.
ആര്‍എസ്എസ് പ്രവര്‍ത്തകന്‍ ടി പി അഖിലിന്റെ നേതൃത്വത്തിലാണ് ആക്രമണമുണ്ടായത്. നേരത്തെ തന്നെ ആക്രമ സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നും ആര്‍എസ്എസ് പ്രവര്‍ത്തകന്റെ വീട് ആയുധ ശേഖരണ കേന്ദ്രമായി മാറ്റുകയാണെന്ന് സിപിഐ എം ലോക്കൽ സെക്രട്ടറി ബൈജു ഓമല്ലൂര്‍ പറഞ്ഞു.









0 comments