മലപ്പുറത്ത് 40 ലക്ഷം രൂപയുടെ കുഴൽപ്പണം പിടികൂടി

തോട്ടശേരി യൂസഫ്
കോട്ടക്കൽ: രേഖകളില്ലാതെ കടത്തുകയായിരുന്ന 40 ലക്ഷം രൂപ പൊലീസ് പിടികൂടി. വേങ്ങര ഊരകം തോട്ടശേരി യൂസഫി (52)നെയാണ് ബൈക്കിൽ സഞ്ചരിക്കുന്നതിനിടെ കോട്ടക്കൽ ചെനക്കലിൽവച്ച് പൊലീസ് പിടികൂടിയത്. കവറിൽ 500 രൂപയുടെ കെട്ടുകളായാണ് പണം സൂക്ഷിച്ചിരുന്നത്.
കുറ്റിപ്പുറം കോട്ടക്കൽ പ്രദേശങ്ങളിലെ പലർക്കായി വിതരണംചെയ്യാൻ വേങ്ങര സ്വദേശി നൽകിയതാണ് പണമെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു. ഡാൻസാഫ് അംഗങ്ങളും കോട്ടക്കൽ ഇൻസ്പെക്‌ടർ വിനോദ് വലിയാറ്റൂർ, എസ്ഐ സൈഫുള്ള, സിപിഒ ബിജു, ജിതേഷ്, എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയ പിടികൂടിയത്.








0 comments