14 ജില്ലകളിലായി 210 കോടിയുടെ 50 റോഡ് ; ഇന്ന്‌ നാടിന്‌ സമർപ്പിക്കും

roads in kerala
വെബ് ഡെസ്ക്

Published on May 16, 2025, 01:58 AM | 1 min read


തിരുവനന്തപുരം

സംസ്ഥാനത്ത് 14 ജില്ലകളിലായി പൊതുമരാമത്ത് വകുപ്പ് പൂർത്തിയാക്കിയ 210 കോടിയുടെ 50 റോഡുകൾ മുഖ്യമന്ത്രി പിണറായി വിജയൻ വെള്ളിയാഴ്‌ച നാടിന് സമർപ്പിക്കും.


തലസ്ഥാന ന​ഗരിയിൽ സ്മാർട്ട് സിറ്റിയുടെ ഭാ​ഗമായി നിർമിച്ച 12 സ്മാർട്ട് റോഡുകളുടെ ഉദ്ഘാടനവും നിർവ​ഹിക്കും. തിരുവനന്തപുരത്ത് 18.08 കോടി രൂപയുടെ നാല് റോഡുകളും കൊല്ലത്ത് 9 കോടിയുടെ രണ്ട് റോഡുകളും പത്തനംതിട്ട 8.90 കോടിയുടെ രണ്ട് റോഡുകളും പൂർത്തിയായി. കോട്ടയത്ത്‌ 28.5 കോടിയുടെ ആറ്‌ റോഡുകളും ആലപ്പുഴ 13.75 കോടിയുടെ നാലു റോഡുകളും എറണാകുളത്ത് 29.25 കോടിയുടെ എട്ട് റോഡുകളും ഉദ്ഘാടനത്തിനൊരുങ്ങി. ഇടുക്കിയിൽ 35 കോടി രൂപയുടെ അഞ്ച് റോഡുകളും തൃശൂരിൽ 24 കോടിയുടെ ആറ് റോഡുകളും പാലക്കാട് 7.16 കോടിയുടെ മൂന്ന് റോഡുകളും മലപ്പുറത്ത് 13 കോടിയുടെ നാല് റോഡുകളും പൂർത്തിയായി. കോഴിക്കോട് 6.92 കോടിയുടെ റോഡും വയനാട് 10 കോടിയുടെ റോഡും കണ്ണൂർ 15.5 കോടിയുടെ രണ്ട് റോഡും കാസർകോട് 6.11 കോടിയുടെ രണ്ട് റോഡുകളും പൂർത്തിയായി.



deshabhimani section

Related News

View More
0 comments
Sort by

Home