തിരുപ്പൂരിൽ വാഹനാപകടം: മൂന്നാർ സ്വദേശികൾക്ക് ദാരുണാന്ത്യം

accident1
വെബ് ഡെസ്ക്

Published on May 20, 2025, 05:24 PM | 1 min read

മൂന്നാർ : തമിഴ്നാട് തിരുപ്പൂർ കാങ്കയത്തിനു സമീപം വാഹനാപകടത്തിൽ ഒരു കുടുംബത്തിലെ മൂന്ന് പേർ മരിച്ചു. കണ്ണൻ ദേവൻ കമ്പനി സൈലന്റ് വാലി എസ്റ്റേറ്റ് സെക്കൻഡ്‌ ഡിവിഷനിൽ റേഷൻ കടയുടമ നിക്സൺ ( രാജ- 47 ), ഭാര്യ ജാനകി (42), മകൾ കൈനശ്രീ (15) എന്നിവരാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ ഇളയ മകൾ മൗന ഷെറി(11) നെ കാങ്കയം സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചൊവ്വ രാവിലെ 8.30 ഓടെ കാങ്കയത്തിനു സമീപം നത്തക്കടയൂരിൽ വച്ച് ഇവർ സഞ്ചരിച്ചിരുന്ന കാർ നിയന്ത്രണംവിട്ട് മരത്തിലിടിച്ചാണ് അപകടമുണ്ടായത്.


തിങ്കളാഴ്ച മറയൂരിൽ ബന്ധുവിന്റെ വീട്ടിൽ നടന്ന വിവാഹചടങ്ങിൽ പങ്കെടുത്തതിനുശേഷം ഇറോഡ് ജനറൽ ആശുപത്രിയിൽ നഴ്സായ ഭാര്യയെ കൊണ്ടാക്കുന്നതിന് കുട്ടികളുമായി പോകുകയായിരുന്നു. ചൊവ്വ പുലർച്ചെ 5.30 ഓടെയാണ് മറയൂരിൽനിന്നും യാത്രതിരിച്ചത്. 8.30 ഓടെ അപകടം സംഭവിക്കുകയായിരുന്നു. കാങ്കയത്തെ വീട്ടിൽനിന്നും 10 കിലോമീറ്റർ അകലെവച്ചാണ് അപകടം നടന്നത്. എസ്റ്റേറ്റ് മേഖലയിൽ കേബിൾ ഒപ്പറേറ്ററായും നിക്സൺ ജോലിചെയ്യുന്നുണ്ടായിരുന്നു.



deshabhimani section

Related News

View More
0 comments
Sort by

Home