Deshabhimani

കാലത്തിന്‌ അനുസരിച്ച്‌ ആചാരങ്ങളിൽ 
മാറ്റമുണ്ടാകണം: മനു എസ്‌ പിള്ള

manu s pillai
വെബ് ഡെസ്ക്

Published on Jan 13, 2025, 06:12 AM | 1 min read

തിരുവനന്തപുരം: ആചാരങ്ങൾ കാലത്തിന്‌ അനുസരിച്ച്‌ മാറ്റേണ്ടവയാണെന്ന്‌ ചരിത്രകാരൻ മനു എസ്‌ പിള്ള പറഞ്ഞു. നിയമസഭ അന്താരാഷ്‌ട്ര പുസ്‌തകോത്സവത്തിന്റെ ഭാഗമായി "ചരിത്രത്തിലെ ഹിന്ദു' വിഷയത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഹിന്ദുക്കൾ കുറഞ്ഞുപോകുമെന്ന ആശങ്കയും ഈഴവ സമുദായക്കാരുടെ മതം മാറ്റവും ക്ഷേത്ര പ്രവേശന വിളംബരത്തിനുള്ള കാരണമായിട്ടുണ്ട്‌.


ചിത്തിര തിരുനാളിന്റെ ഭരണത്തിന്‌ മുമ്പുവരെ തിരുവിതാംകൂറിലെ ഭരണാധികാരികൾ ഭരണപരമായ കത്തിടപാടുകൾക്ക്‌ ഇംഗ്ലീഷിന്‌ പകരം പേർഷ്യൻഭാഷ ഉപയോഗിച്ചിരുന്നു. "ഐവറി ത്രോൺ' പ്രസിദ്ധീകരിക്കുന്നതിന്‌ മുമ്പ്‌ മാനനഷ്ടത്തിന്‌ അഞ്ചുകോടി നൽകണമെന്ന്‌ ആവശ്യപ്പെട്ട്‌ തിരുവിതാംകൂർ രാജകുടുംബാംഗത്തിന്റെ വക്കീൽ നോട്ടീസ്‌ ലഭിച്ചിരുന്നു.


താൻ അതിന്‌ മറുപടിയും നൽകി. അവർ കേസുമായി മുന്നോട്ട്‌ പോയില്ല. ഐവറി ത്രോണിന്‌ മറുപടിയായി എഴുതപ്പെട്ട രാജകുടുംബാംഗത്തിന്റെ പുസ്‌തകത്തിന്റെ വാദങ്ങൾക്ക്‌ രേഖകളുടെ പിൻബലമില്ലെന്നും മനു എസ്‌ പിള്ള പറഞ്ഞു. എൻ ഇ സുധീർ സംഭാഷണം നയിച്ചു.



deshabhimani section

Related News

0 comments
Sort by

Home