റവാഡ ചന്ദ്രശേഖർ സംസ്ഥാന പൊലീസ് മേധാവി

ravada chandrashekar
വെബ് ഡെസ്ക്

Published on Jun 30, 2025, 10:28 AM | 1 min read

തിരുവനന്തപുരം: റവാഡ ചന്ദ്രശേഖർ പുതിയ പൊലീസ് മേധാവി. ഇന്ന് ചേർന്ന മന്ത്രിസഭാ യോ​​ഗത്തിലാണ് തീരുമാനമായത്. 1991 ബാച്ച് കേരളാ കേഡർ ഐപിഎസ് ഉദ്യോ​ഗസ്ഥനാണ്. ആന്ധ്രപ്രദേശ് വെസ്റ്റ് ഗോദാവരി സ്വദേശിയായ റവാഡ ചന്ദ്രശേഖർ നിലവിൽ ഇൻ്റലിജൻസ് ബ്യൂറോ സ്പെഷ്യൽ ഡയറക്‌ടറാണ്. തിരുവനന്തപുരത്ത് കമീഷണറായിരുന്നു. തുടര്‍ന്ന് യുഎൻ ഡെപ്യൂട്ടേഷനിൽ പോയി. മടങ്ങിയെത്തി ശേഷം എസ്‌സിആർബിയിൽ ഐജിയായി.


ആഗസ്ത്‌ 1 മുതൽ കാബിനറ്റ് സെക്രട്ടേറിയറ്റിൽ സെക്യൂരിറ്റി സെക്രട്ടറി ചുമതല വഹിച്ചു. യുപിഎസ് സി തയ്യാറാക്കിയ ചുരുക്കപ്പട്ടികയിൽ രണ്ടാമത്തെയാളാണ്‌ റവാഡ. നിധിൻ അഗർവാൾ, യോ​ഗേഷ് ​ഗുപ്ത എന്നിവരാണ് ചുരുക്കപ്പട്ടികയിലുണ്ടായിരുന്ന മറ്റ് രണ്ട് പേർ. 2026 ജൂലായ് അവസാനം വരെയാണ് ചന്ദ്രശേഖറിന് സർവീസ്. സുപ്രീം കോടതി ഉത്തരവ് അനുസരിച്ച് ഒരു വർഷം കൂടി അദ്ദേഹത്തിന് സർവീസ് കാലാവധി നീട്ടി നൽകാനാകും.





deshabhimani section

Related News

View More
0 comments
Sort by

Home