ഓണത്തിന് അരി ; വെള്ള കാർഡിന് 15 കിലോ, നീലയ്‌ക്ക് 10 കിലോ

തിരുവനന്തപുരം
അർഹതപ്പെട്ട അരി കേന്ദ്രസർക്കാർ നൽകിയില്ലെങ്കിലും കേരളത്തിൽ ഓണത്തിന് മുഴുവൻ റേഷൻ കാർഡുകാർക്കും അരി നൽകുമെന്ന് മന്ത്രി ജി ആർ അനിൽ. മുൻഗണനാ പട്ടികയിൽ ഉൾപ്പെട്ട 43,000 കുടുംബങ്ങൾക്ക് മുൻഗണനാ റേഷൻ കാർഡുകൾ നൽകുന്നതിന്റെ സംസ്ഥാന വിതരണോദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.
പതിനഞ്ച് കിലോ അരി വെള്ള കാർഡിന് ( പത്ത് കിലോ ചമ്പാവ്, അഞ്ച് കിലോ പച്ചരി) റേഷൻ കടയിലൂടെ നൽകും. നീല കാർഡുകാർക്ക് നിലവിൽ ലഭിക്കുന്ന രണ്ട് കിലോയ്ക്കു പുറമെ ഒരു കാർഡിന് പത്ത് കിലോ അരിയും നൽകും. പിങ്ക് കാർഡുകാർക്ക് അരി സൗജന്യമാണ്. ഒരാളിന് അഞ്ച് കിലോയാണ് നൽകുന്നത്. ഇവർക്ക് അഞ്ച് കിലോ കൂടി അധികം കാർഡിന് നൽകും. മൂന്നിനം കാർഡുകാർക്കും 10.90 രൂപയ്ക്ക് ഓണത്തിന് മുമ്പ് നൽകും.
സപ്ലൈകോ ഔട്ട്‌ലെറ്റുകളിൽ 29 രൂപയ്ക്ക് എട്ട് കിലോ അരിയാണ് നൽകുന്നത്. ഓണം പ്രമാണിച്ച് 25 രൂപ നിരക്കിൽ 20 കിലോ അരി കൂടി എല്ലാ കാർഡുകാർക്കും നൽകും. നിലവിൽ നൽകുന്ന എട്ട് കിലോയ്ക്കു പുറമെയാണ് 25 രൂപ നിരക്കിൽ സപ്ലൈകോ വഴി ലഭ്യമാക്കുക. സപ്ലൈകോയിലൂടെ 349 രൂപ നിരക്കിൽ ഒരു കിലോ വെളിച്ചെണ്ണ സബ്സിഡി നിരക്കിൽ നൽകും. സബ്‌സിഡിയിതര വെളിച്ചെണ്ണയ്‌ക്ക് വില കുറയ്‌ക്കാനുള്ള ചർച്ച നടക്കുകയാണെന്നും -മന്ത്രി പറഞ്ഞു.









0 comments