റേഷൻകട ഞായറാഴ്ച തുറന്നു പ്രവർത്തിക്കും

ration
വെബ് ഡെസ്ക്

Published on Aug 30, 2025, 04:42 PM | 1 min read

തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ റേഷൻ കടകളും ഞായറാഴ്ച തുറന്നു പ്രവർത്തിക്കും. ശനിയാഴ്‌ച ഉച്ചവരെ 82 ശതമാനംപേർ റേഷൻ വിഹിതം കൈപ്പറ്റി. ആഗസ്‌ത്‌ മാസത്തെ റേഷൻ വിതരണവും അനുവദിച്ച അധികഅരിയുടെ വിതരണവും ഞായറാഴ്ച പൂർത്തിയാകും. ഇതുവരെ റേഷൻ വാങ്ങാത്തവർ ഇ‍ൗ സ‍ൗകര്യം പ്രയോജനപ്പെടുത്തണം.


സ്റ്റോക്കെടുപ്പ് പ്രമാണിച്ച് തിങ്കൾ റേഷൻകടകൾക്ക് അവധിയായിരിക്കും. ചൊവ്വ മുതൽ സെപ്തംബർ മാസത്തെ റേഷൻ വിതരണം ആരംഭിക്കും. ഒന്നാം ഓണമായ വ്യാഴാഴ്‌ചയും റേഷൻകടകൾ തുറന്നു പ്രവർത്തിക്കും. മഞ്ഞ കാർഡുടമകൾക്കുള്ള ഓണക്കിറ്റ് വിതരണം സെപ്തംബർ നാലുവരെ വാങ്ങാം. ക്ഷേമസ്ഥാപനങ്ങളിലെ അന്തേവാസികൾക്കുമുള്ള ഓണക്കിറ്റ്‌ ജീവനക്കാർ എത്തിച്ചുനൽകും.




deshabhimani section

Related News

View More
0 comments
Sort by

Home